മുംബൈ: 2021-22 സീസണിലെ ഐ ലീഗ് സീസൺ തുടങ്ങാൻ ഡിസംബർ അവസാനം ആകും. കഴിഞ്ഞ സീസണിൽ ജനുവരി ആയിരുന്നു എങ്കിൽ ഇത്തവണ ഡിസംബർ 27ന് ആകും ഐ ലീഗ് തുടങ്ങുക. ടീമുകൾ ഒക്കെ ആദ്യ മത്സരം നടക്കുന്നതിന് 14 ദിവസം മുമ്പ് മുഴുവൻ സ്ക്വാഡും സ്റ്റാഫ് അംഗങ്ങളുമായി ബയോ ബബിളിൽ പ്രവേശിക്കണം.
താരങ്ങൾ മുഴുവനും വാക്സിനേറ്റഡായിരിക്കും. ഡിസംബർ ആദ്യ വാരത്തിലാകും ടീമുകൾ കൊൽക്കത്തയിൽ ബയോ ബബിളിൽ എത്തുക. .കൊറോണ കാരണം ഉണ്ടായ പുതിയ സാഹചര്യം കണക്കിലെടുത്ത് ഇത്തവണയും ഐ ലീഗിലെ മത്സര രീതികൾ മാറും. ലീഗിൽ ഇത്തവണയും രണ്ട് തവണ ഇത്തവണ ടീമുകൾ ഏറ്റുമുട്ടില്ല. പകരം ഒരോ ടീമുകളും ഒരോ തവണ മാത്രമേ പരസ്പരം ഏറ്റുമുട്ടുകയുള്ളൂ.
Read Also:- മുഖക്കുരു തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..!!
ആദ്യ ആറു സ്ഥാനങ്ങൾ എത്തുന്നവർ ഒരു ഗ്രൂപ്പിലേക്ക് മാറിയും അവസാന സ്ഥാനങ്ങളിൽ എത്തുന്നവർ വേറൊരു ഗ്രൂപ്പിലായും വീണ്ടും ഏറ്റുമുട്ടും. ഈ മത്സരങ്ങൾ കൂടെ കഴിഞ്ഞാകും വിജയിയെ തീരുമാനിക്കുക. ശ്രീനിധി ക്ലബും രാജസ്ഥാൻ യുണൈറ്റഡും ഇത്തവണ പുതുതായി ഐലീഗിൽ കളിക്കും. കേരള ക്ലബായ ഗോകുലം കേരള ഐ ലീഗ് കിരീടം നിലനിർത്താൻ വേണ്ടിയാകും ഈ സീസണിൽ ഇറങ്ങുക
Post Your Comments