Latest NewsNewsIndia

ഇന്ത്യക്ക് ആരുടെയും ഭൂമി വേണ്ട, പ്രകോപനത്തിന് ശ്രമിച്ചാൽ തക്ക മറുപടി നൽകും: ചൈനക്ക് മുന്നറിയിപ്പുമായി രാജ്നാഥ് സിംഗ്

ന്യൂഡൽഹി : ചൈനക്ക് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഒരിഞ്ച് ഭൂമി പോലും കയ്യേറാൻ ആരേയും അനുവദിക്കില്ലെന്നും ഇന്ത്യക്ക് ആരുടെയും ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ താൽപര്യമില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. പ്രകോപനത്തിന് ശ്രമിച്ചാൽ തക്ക മറുപടി നൽകുമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.

Read Also  :  കേന്ദ്ര മന്ത്രി സമൃതി ഇറാനി സാഹിത്യകാരിയാകുന്നു : പുതിയ നോവൽ ഉടൻ പ്രകാശനം ചെയ്യും

അതിര്‍ത്തി വിഷയം പരിഹാരം കാണാതെ തുടരുന്നതിനിടെ ചൈന കൊണ്ടുവന്ന പുതിയ അതിര്‍ത്തി നിയമത്തില്‍ ഇന്ത്യ നേരത്തെ അതൃപ്തി പ്രകടപ്പിച്ചിരുന്നു. ഈ നിയമത്തിന്‍റെ മറവില്‍ പല മേഖലകളിലും കടന്നുകയറ്റം നടക്കുന്നവെന്ന ഇന്ത്യയുടെ പരാതിക്ക് നേരെ ചൈന കണ്ണടിച്ചിരിക്കുകയുമാണ്. ഇതിനിടെ ദോക്ലാമില്‍ ഭൂട്ടാന്‍റെ ഭാഗത്ത് നൂറ് ചതുരശ്ര കിലോമീറ്ററോളം സ്ഥലം കൈയേറി ചൈന നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയതായുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button