ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി ഒരു വര്‍ഷത്തേയ്ക്ക് കൂടി നീട്ടി കേന്ദ്ര ഉത്തരവ്. അന്വേഷണ ഏജന്‍സി മേധാവികളുടെ കാലാവധി നീട്ടാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പാസാക്കിയതിന് ശേഷം സര്‍വീസ് നീട്ടി ലഭിക്കുന്ന ആദ്യ ഉദ്യോഗസ്ഥനാണ് മിശ്ര. വ്യാഴാഴ്ച ഔദ്യോഗിക കാലാവധി തീരാനിരിക്കെയാണ് ഈ തീരുമാനം. ഉത്തരവ് പ്രകാരം 2022 നവംബര്‍ 18 വരെയാണ് മിശ്രയുടെ കാലാവധി.
ഇഡി, സിബിഐ ഡയറക്ടര്‍മാര്‍ എന്നിവരുടെ ഔദ്യോഗിക കാലാവധി അഞ്ച് വര്‍ഷത്തേക്ക് നീട്ടുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയിരുന്നു. മുന്‍പ് രണ്ട് വര്‍ഷമായിരുന്നു ഇഡി, സിബിഐ തലവന്‍മാരുടെ കാലാവധി. ഇതാണ് അഞ്ച് വര്‍ഷത്തിലേക്ക് നീട്ടിയത്. ഓര്‍ഡിനന്‍സ് പ്രകാരം കേന്ദ്ര ഏജന്‍സി തലവന്‍മാരുടെ കാലാവധി രണ്ട് വര്‍ഷത്തിന് ശേഷം ഓരോ വര്‍ഷമായി മൂന്ന് തവണ നീട്ടാം.
Post Your Comments