കോഴിക്കോട് : മദ്യലഹരിയിൽ ഓട്ടോഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് പോലീസ്. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ സെക്രട്ടറി അഗസ്റ്റിൻ,ക്ലർക്ക് അരുൺ എന്നിവർക്കെതരിരെ കസബ പോലീസ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ രാത്രി കോട്ടപ്പറമ്പ് ആശുപത്രിക്ക് മുന്നി ലാണ് സംഭവം നടന്നത്. ഫ്രാൻസിസ് റോഡ് സ്വദേശിയായ ഓട്ടോ ഡ്രൈവർ അജ്മൽ നാസിയെയാണ് പ്രതികൾ ഇരുവരും ചേർന്ന് മർദിച്ചത്. ഓട്ടോ കൂലി ചോദിച്ചതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു മർദ്ദനം. പോലീസെന്ന് പറഞ്ഞായിരുന്നു മർദിച്ചത്. പിന്നീട് നാട്ടുകാർ ചേർന്നാണ് പ്രതികളെ പോലീസിൽ ഏൽപ്പിച്ചത്.
Read Also : ക്രിമിനൽ കോടതി വിധിക്കുന്ന പിഴ തവണകളായി അടയ്ക്കാം: ചെയ്യേണ്ടത് ഇത്രമാത്രം
പ്രതികൾക്കെതിരെ ഓട്ടോഡ്രൈവറെ മർദിച്ചതിനും തടഞ്ഞുവച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് വിവിധ വകുപ്പുകൾ ചുമത്തി കസബ പോലീസ് കേസെടുത്തത്. ഇരുവരെയും രാത്രി കസ്റ്റഡിയിലെടുത്തു തുടർന്ന് പോലീസ് ഇരുവരെയും വൈദ്യ പരിശോധനയ്‌ക്ക് ശേഷം വിട്ടയച്ചു.
Post Your Comments