വാഷിങ്ടൺ: റഷ്യ–ഇന്ത്യ മിസൈൽ ഇടപാടിൽ പ്രത്യക്ഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. ഇന്ത്യക്ക് റഷ്യ എസ്-400 ട്രയംഫ് ഭൂതല-വ്യോമ മിസൈൽ സംവിധാനം കൈമാറുന്നതിലാണ് അമേരിക്ക ആശങ്ക പ്രകടിപ്പിച്ചത്.
Also Read : ഗത്യന്തരമില്ലാതെ രാജസ്ഥാനും ഇന്ധന നികുതി കുറച്ചു: പുതുക്കിയ വില ഇന്ന് മുതൽ
റഷ്യയുടെ ഏറ്റവും പുതിയ ദീർഘദൂര ഭൂതല-വ്യോമ മിസൈൽ പ്രതിരോധ സംവിധാനമാണ് എസ്-400. മിസൈൽ സംവിധാനം ഇന്ത്യക്ക് കൈമാറുന്നത് തീരുമാനിച്ച പ്രകാരം നടക്കുമെന്ന് നേരുത്തേ അറിയിച്ചിരുന്നു.
ഈ ഇടപാടിനോട് എന്തു നിലപാടെടുക്കണം എന്ന കാര്യത്തിൽ യു.എസ് കൃത്യമായ തീരുമാനമെടുത്തിട്ടില്ലെന്നും മുതിർന്ന യു.എസ് പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥൻ പറഞ്ഞു.
Post Your Comments