ആമവാതത്തിന് പല തരത്തിലുളള ലക്ഷണങ്ങള്‍ ഉണ്ട്. സന്ധിക്കുളളിലെ എല്ലുകളെ പൊതിയുന്ന ആവരണത്തിന് ഉണ്ടാവുന്ന നീര്‍ക്കെട്ടാണ് ആമവാതത്തിന്‍റെ കാരണം. ദേഹംകുത്തി നോവുക, രുചിയില്ലായ്മ അങ്ങനെ പല ലക്ഷണങ്ങളും വ്യക്തികള്‍ക്കനുസൃതമായി കണ്ടേക്കാം. ഓരോ ദിവസവും വ്യത്യസ്ത തരത്തിലായിരിക്കും ലക്ഷണങ്ങള്‍.
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. തളര്‍ച്ച വരുമ്പോള്‍ അത് നിസാരമാക്കരുത്. ആഴ്ചകളോ മാസങ്ങളോ പിന്നിടുമ്പോഴേക്കും തളര്‍ച്ച മറ്റ് ലക്ഷണങ്ങള്‍ക്ക് വഴി മാറും. തളര്‍ച്ചയുടെ കാരണം കണ്ടെത്തി ചികിത്സ ചെയ്യണം.
ആമവാതത്തിന്റെ ആദ്യ ലക്ഷണമാണ് സന്ധികളില്‍ മരവിപ്പ് അനുഭവപ്പെടുക. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴോ അല്ലാതിരിക്കുമ്പോഴോ സന്ധികളില്‍ മരവിപ്പ് അനുഭവപ്പെടാം. സാധാരണയായി കൈകളിലെ സന്ധികളിലാണ് മരവിപ്പ് തുടങ്ങുക.
Read Also : ഇനി വയർ കുറയ്ക്കാൻ നെല്ലിക്കയും ഇഞ്ചിയും മാത്രം മതി
മരവിപ്പ് പലപ്പോഴും സന്ധി വേദനക്ക് വഴിമാറുന്നു. കൈകാലുകള്‍ ഇളക്കുമ്പോഴോ വെറുതെയിരിക്കുമ്പോഴോ സന്ധി വേദന അനുഭവപ്പെടാം. ആദ്യഘട്ടത്തില്‍ വിരലുകളിലും കൈക്കുഴകളിലുമാണ് വേദനയനുഭവപ്പെടുക. പിന്നീട് കാല്‍മുട്ട്, കാല്‍പാദം, കണങ്കാല്‍, ചുമല്‍ എന്നിവിടങ്ങളില്‍ വേദന അനുഭവപ്പെടാം.
തരിപ്പ്, വേദന തുടങ്ങിയവ അനുഭവപ്പെടാം. കൈകള്‍ക്ക് പൊളളലേറ്റത് പോലുളള തോന്നലുണ്ടാകുകയും ചെയ്യും. നടക്കുമ്പോള്‍ കൈകാലുകളുടെ സന്ധികളില്‍ നിന്ന് പൊട്ടുന്നത് പോലുളള ശബ്ദമുണ്ടാകും. ഇതും ആമവാതത്തിന്റെ ലക്ഷണമാണ്.
Post Your Comments