ThiruvananthapuramLatest NewsKeralaNews

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു : ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല

വെള്ളിയാഴ്ച മുതൽ മദ്ധ്യ- വടക്കൻ കേരളത്തിൽ മഴ ശക്തിപ്പെടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴയുടെ ശക്തി കുറവായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കർണാടക തീരത്തെ ന്യൂനമർദ്ദം കേരളത്തെ ബാധിക്കില്ലെന്നും അധികൃതർ അറിയിച്ചു. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. വെള്ളിയാഴ്ച മുതൽ മദ്ധ്യ- വടക്കൻ കേരളത്തിൽ മഴ ശക്തിപ്പെടും.

Also Read :  ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനായില്ലെങ്കിലും ഇറ്റലിക്ക് പ്രതീക്ഷയുണ്ട്: മാഞ്ചിനി

ഇടുക്കി ഡാമിലെ വെള്ളം ഒഴുക്കിവിടാൻ തുറന്നിരുന്ന ഷട്ടർ അടച്ചു. നീരൊഴുക്ക് കുറഞ്ഞതിനെത്തുടർന്നാണ് അണക്കെട്ടിന്റെ ഷട്ടർ അടച്ചത്. നിലവിൽ 2399.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഞായറാഴ്ചയാണ് അണക്കെട്ടിലെ മൂന്നാമത്തെ ഷട്ടർ തുറന്നത്.

വരും ദിവസങ്ങളിൽ മഴ തുടർന്നെക്കാവുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button