ഇടുക്കി: മഴ തുടർന്നാൽ മുല്ലപെരിയാർ തുറക്കുമെന്ന് അധികാരികൾ അറിയിച്ചു. നിലവിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്ന സാഹചര്യമാണെന്നും 140.65 അടി ആയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
Also Read : ജമ്മുകാശ്മീര്‍ ഇന്ത്യയുടേത്: അനധികൃതമായി കൈവശം വച്ചിരിക്കുന്ന പ്രദേശങ്ങള്‍ ഒഴിയണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ
മഴ കനത്താൽ ഷട്ടർ തുറക്കും. സെക്കൻഡിൽ 2,300 ഘനയടി വെള്ളമാണ് ഇപ്പോൾ തമിഴ്‌നാട് കൊണ്ടുപോകുന്നത്. വൃഷ്ടി പ്രദേശത്ത് ഇന്നലെ വൈകുന്നേരം പെയ്ത മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം. അതേസമയം ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2399.14 അടിയായി. ഇടുക്കി ഡാമിലെ ഷട്ടർ ഇന്നലെ അടച്ചിരുന്നു.നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലായിരുന്നു നടപടി.
മഴ കനത്തതിനെത്തുടര്‍ന്ന് ഞായറാഴ്ചയായിരുന്നു ഇടുക്കി അണക്കെട്ട് തുറന്നത്. ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തി, സെക്കന്‍ഡില്‍ 40,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്.
Post Your Comments