Latest NewsKeralaNewsIndia

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമില്ല: റൂള്‍കര്‍വ് അനുസരിച്ചാണ് വെള്ളംസംഭരിക്കുന്നത്,കേരളത്തിന് കത്തയച്ച് തമിഴ്നാട്

അണക്കെട്ടിന് സമീപം താമസിക്കുന്നവര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിലവിലെ സ്ഥിതി വിവരങ്ങള്‍ വിവരിച്ച് കേരളത്തിന് കത്തയച്ച് തമിഴ്‌നാട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഘടനാപരമായോ ഭൂമിശാസ്ത്രപരമായോ ബലക്ഷയമില്ലെന്ന് ചീഫ് സെക്രട്ടറി വി ഇരൈഅന്‍പ് കേരള ചീഫ് സെക്രട്ടറി വിപി ജോയിക്ക് അയച്ച കത്തില്‍ പറയുന്നു. റൂള്‍ കര്‍വ് അനുസരിച്ചുള്ള വെള്ളം മാത്രമാണ് അണക്കെട്ടില്‍ സംഭരിക്കുന്നതെന്നും സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു.

Read Also : ശബരിമല തീര്‍ത്ഥാടനം: ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുമെന്ന് ആരോഗ്യമന്ത്രി

2014ലെ സുപ്രീംകോടതി ഉത്തരവും ഒക്ടോബര്‍ 28ന് പുറപ്പെടുവിച്ച സുപ്രീംകോടതിയുടെ ഇടക്കാല നിര്‍ദ്ദേശങ്ങളും അനുസരിച്ചാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരിപാലനമെന്ന് കത്തില്‍ പറയുന്നു. അണക്കെട്ടിന് സമീപം താമസിക്കുന്നവര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ കേരളത്തെ മുന്‍കൂട്ടി അറിയിക്കുമെന്നും തമിഴ്നാട് ചീഫ് സെക്രട്ടറി കത്തില്‍ പറയുന്നു.

റൂള്‍ കര്‍വ് അനുസരിച്ച് നവംബര്‍ 20 വരെ ജലനിരപ്പ് 141 അടിയാക്കി നിലനിര്‍ത്തണമെന്ന് സുപ്രീംകോടതി തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ 140.60 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സ്പില്‍വേ ഷട്ടറുകള്‍ നിലവില്‍ തുറക്കേണ്ട സാഹചര്യമില്ലെന്നാണ് തമിഴ്നാട് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button