ശരീരത്തിന് ഭക്ഷണം പോലെ തന്നെ അത്യാവശ്യമാണ് വെള്ളവും. വെള്ളം കുറയുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് എല്ലാവർക്കും അറിയാം. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. വെള്ളം ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഏറെ അത്യാവശ്യവുമാണ്. ആരോഗ്യത്തിനും ചര്‍മത്തിനും ഒരുപോലെ ഗുണകരമായ ഒന്നാണ് വെള്ളം.
ശരീരത്തിന്റെ 80 ശതമാനവും വെള്ളമാണെന്ന് വേണമെങ്കില്‍ പറയാം. ഭക്ഷണം കഴിച്ചത് കൊണ്ടായില്ല, കഴിച്ച ഭക്ഷണം വേണ്ട രീതിയില്‍ ശരീരം ഉപയോഗപ്പെടുത്തണമെങ്കില്‍ വെള്ളം കുടി അത്യാവശ്യമാണ്. ശരീരത്തിലെ വിഷാംശം പുറന്തള്ളുന്ന പ്രക്രിയയിലൂടെ രോഗങ്ങള്‍ വരാതിരിക്കാനും വെള്ളം സഹായിക്കും. രാവിലെ വെറുംവയറ്റില്‍ 1 ഗ്ലാസ് വെള്ളം കുടിയോടെ ദിവസം തുടങ്ങുന്നതാണ് ആരോഗ്യകരമായ ശീലങ്ങളില്‍ ഏറെ മികച്ചത്. ഇത് ചൂടുവെള്ളമാകാം, അല്ലെങ്കില്‍ ചിലര്‍ നാരങ്ങാവെള്ളവും കറ്റാര്‍ വാഴയുടെ ജ്യൂസ് വെള്ളത്തിലൊഴിച്ചുമെല്ലാം കുടിയ്ക്കുന്നുണ്ട്.
Read Also : സഹോദരിയെ കൊലപ്പെടുത്താൻ ശ്രമം : യുവാവ് അറസ്റ്റിൽ
കുടലിന്റെ പ്രവര്‍ത്തനം ശോധന സുഖകരമാകുമെന്നതാണ് ഒരു വലിയ ഗുണം. ഇത് ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളുന്നതിന് സഹായിക്കും. ശോധന ശരിയായാല്‍ വയറിന് സുഖവും ലഭിക്കും. കുടലിന്റെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ വെള്ളം കുടിയ്ക്കേണ്ടത് ഏറെ അത്യാവശ്യമാണ്. കുടലിന്റെ ആരോഗ്യത്തിനും പൈല്‍സ് പോലുള്ള രോഗങ്ങള്‍ക്കും ഇതു നല്ല പരിഹാരമാണ്. മലബന്ധം കാരണമുണ്ടാകുന്ന പല രോഗങ്ങളില്‍ നിന്നും സംരക്ഷണം വെള്ളം നല്‍കും.
Post Your Comments