KeralaLatest NewsNewsCrime

15 വയസ്സുകാരിയുടെ ആത്മഹത്യ : യുവാവ് അറസ്റ്റിൽ

ചിറ്റൂർ : പെൺകുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റൂർ സ്വദേശിനിയായ 15 വയസ്സുകാരിയെയാണ്‌ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read : ഇന്ത്യയിൽ പ്രദീപ് സിംഗ് എന്ന പേരിൽ ഒളിവിലിരിക്കെ ഹൃദയസ്തംഭനം: മരിച്ചത് ശ്രീലങ്കൻ അധോലോകം വിറപ്പിച്ച അംഗോഡ

വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം. കുട്ടിയുടെ അച്ഛൻ തിരികെയെത്തിയപ്പോഴാണു ആത്മഹത്യ വിവരം പുറത്തറിയുന്നത്. വിവരമറിയിച്ചതിനെത്തുടർന്ന് പോലീസെത്തി ഇൻക്വസ്റ്റ് നടത്തി.

പോലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ പറയുന്ന വണ്ടിത്താവളം അത്തിമണി ആഷ മൻസിലിൽ എസ്.ആസാദിനെ (25) പോലീസ് കസ്റ്റഡിയിലെടുത്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ആസാദിനെ അറസ്റ്റ് ചെയ്തതെന്നു പൊലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രിയിൽ ഇന്നു പോസ്റ്റ്മോർട്ടം ചെയ്യുമെന്നും തുടർ അന്വേഷണത്തിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുയെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ഇ.ആർ. ബൈജു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button