ബംഗളൂരു : സാമൂഹ്യമാദ്ധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ആളാണ് യോഗാചാര്യനും ആത്മീയപ്രഭാഷകനുമായ ശ്രീ ശ്രീ രവിശങ്കര്‍. ഇത്തവണ അദ്ദേഹത്തിന്റെ പ്രഭാഷണമോ ആനന്ദ നൃത്തമോ അല്ല ചര്‍ച്ചയായത്, അദ്ദേഹത്തിന്റെ ചില ശിഷ്യന്മാരുടെ സംശയങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ ഉത്തരങ്ങളാണ്. ഇതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നതും.
Read Also : യുഎഇ ഗോൾഡൻ ജൂബിലി: ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഷാർജയും
ഓസ്‌ട്രേലിയയെ കുറിച്ചുള്ള രവിശങ്കറിന്റെ പ്രസ്താവനയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട നിരവധി ട്രോളുകളാണ് അദ്ദേഹം ദിവസവും ഏറ്റുവാങ്ങികൊണ്ടിരിക്കുന്നതും.
രവിശങ്കര്‍ ശിഷ്യരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കുന്ന വേളയിലാണ് ഓസ്‌ട്രേലിയക്ക് ആ പേര് വന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നത്. പാണ്ഡവര്‍ അസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലമാണ് പിന്നീട് ‘ആസ്‌ത്രേലിയ’ എന്നറിയപ്പെട്ടത് എന്നാണ് രവിശങ്കറിന്റെ വാദം. തുടര്‍ന്ന് നിരവധി ട്രോളുകളാണ് പുറത്ത് വരാന്‍ തുടങ്ങിയത്.
മഹാഭാരതത്തിലെ കഥാപാത്രങ്ങളായ പാണ്ഡവര്‍ തങ്ങളുടെ ശക്തിയേറിയ അസ്ത്രങ്ങളായ ബ്രഹ്മാസ്ത്രവും പാശുപതാസ്ത്രവുമൊക്കെ എവിടെയാണ് സൂക്ഷിച്ചിരുന്നത് എന്നതായിരുന്നു ശ്രീ ശ്രീ രവിശങ്കറിനോടുളള ഒരു ശിഷ്യന്റെ ചോദ്യം. രവിശങ്കര്‍ ഇതിന് നല്‍കിയ മറുപടിയാണ് വൈറലായത്.
‘ഓസ്ട്രേലിയ എന്നുള്ള രാജ്യത്തെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലേ. എങ്ങനെയാണ് ആ രാജ്യത്തിന് ആ പേര് ലഭിച്ചത്? മഹാഭാരതത്തില്‍ പറയുന്ന അസ്ത്രാലയം ആണ് ആസ്ട്രേലിയ ആയി മാറിയത്. ശക്തിയേറിയ എല്ലാ ആയുധങ്ങളും അവിടെ ആയിരുന്നു സൂക്ഷിച്ചിരുന്നത്. അതുകൊണ്ടാണ് ഓസ്ട്രേലിയയുടെ മധ്യഭാഗത്ത് മരുഭൂമിയായിരിക്കുന്നത്. ശാസ്ത്രജ്ഞര്‍ പറയുന്നത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവിടെ ഒരു ആണവ സ്ഫോടനം നടന്നിരിക്കാം എന്നാണ്. അവിടെ മരങ്ങളോ ജീവജാലങ്ങളോ ഇല്ല. ഓസ്ട്രേലിയയിലെ ആളുകള്‍ താമസിക്കുന്നത് നദിയുടേയും സമുദ്രത്തിന്റെയുമൊക്കെ കരകളിലായാണ്. അക്കാലത്ത് അവിടെ അതുണ്ടായിരിക്കാം. ഇനി ഇല്ലെങ്കില്‍ തന്നെയും അതൊരു സങ്കല്‍പം ആണല്ലോ. എല്ലാം തുടങ്ങുന്നത് സങ്കല്‍പ്പത്തില്‍ നിന്നാണ്. പക്ഷി പറക്കുന്നത് കണ്ട് ആരോ ഒരാള്‍ വിമാനത്തെ കുറിച്ച് സങ്കല്‍പ്പിച്ചത് പോലെ’ -ഇതായിരുന്നു മറുപടി.
വീഡിയോ വൈറലായതിന് പിന്നാലെ രവിശങ്കറിനെ കളിയാക്കി ഒട്ടനവധി സ്ഥലപ്പേരുകള്‍ വിശദീകരിച്ചുള്ള ട്രോളുകള്‍ തന്നെയുണ്ടാക്കി മലയാളികള്‍.
അതില്‍ ചില പോസ്റ്റുകള്‍ ഇങ്ങനെയാണ്…
‘പാണ്ഡവരും രാമനും ഒക്കെ വനവാസത്തിന് പോയ നാട് .. പോ ലാന്‍ഡ് അഥവാ പോളണ്ട്.
അക്ഷയപാത്രം കിട്ടുന്നതിന് മുന്നേ പാണ്ഡവര്‍ വിശന്നു വളഞ്ഞ നാട് .. ഹന്‍ഗ്രി ഹങ്കറി ..
പാണ്ഡവര്‍ വില്ലുണ്ടാക്കാന്‍ ഈറ്റ വെട്ടിയിരുന്ന കാട് .. ഈറ്റലി
അര്‍ജുനന്‍ സുഭദ്രയ്ക്ക് ലവ് ലെറ്റര്‍ എഴുതാന്‍ മഷി വാങ്ങാന്‍ പോയ നാട് .. ഇങ്ക് ലാന്‍ഡ് .. ഇംഗ്ലണ്ട്
യുധിഷ്ഠിരന്റെ പിതാജി യമരാജന്റെ വീട് .. യെമന്‍
ഇരട്ട സഹോദരന്മാരായ നകുല സഹദേവന്മാരുടെ വീട് .. ദോ ഭായ് .. ദുബായ്
ഓസ്ട്രേലിയ നിറഞ്ഞപ്പോ ബാക്കി അസ്ത്രം വച്ച സ്ഥലം .. ആസ്ത്രിയ .. ഓസ്ട്രിയ
പകിട കളിയില്‍ ശകുനി ചെക്ക് പറഞ്ഞ സ്ഥലം, ചെക്ക് റിപ്പബ്ലിക്ക്
യുദ്ധം കഴിഞ്ഞ് പാണ്ഡവന്മാര്‍ സ്ലോ മോഷനില്‍ നടന്നു (വാക്ക് ചെയ്ത്) വന്ന സ്ഥലം .. സ്ലോ-വാക്കിയ
സ്റ്റോണ്‍ ആയി കിടന്ന അഹല്യക്ക് മോക്ഷം കിട്ടിയ സ്ഥലം .. ഈ സ്റ്റോണിയ .. എസ്റ്റോണിയ
ദൂതുമായി വന്ന കൃഷ്ണന്റെ ഓഫര്‍ ദുര്യോധനന്‍ നോ വേ എന്നുപറഞ്ഞ് നിരസിച്ചത് .. നോര്‍വെയില്‍
ഗുഹയില്‍നിന്ന് വരുന്നത് പാലോ ചോരയോ എന്ന് നോക്കാന്‍ സുഗ്രീവനെ സ്‌പോട്ട് മാര്‍ക്ക് ചെയ്ത് നിര്‍ത്തീട്ട് ബാലി യുദ്ധത്തിന് പോയത് .. ഡെന്മാര്‍ക്ക്
പാണ്ഡവരുടെ കാലത്തെ മിത്രങ്ങള്‍ ആദ്യമായി ബൂട്ട് കണ്ട നാട് .. ബൂട്ട് ആനനം .. ഭൂട്ടാന്‍
ദ്രോണര്‍ ഏകലവ്യനോട് ദക്ഷിണ താ ഫ്രീക്കാ എന്ന് പറഞ്ഞ സ്ഥലം .. ദക്ഷിണാഫ്രിക്ക
യുദ്ധത്തിന്റെ തലേന്ന് വെറും മുപ്പത്തഞ്ച് അമ്പ് കിട്ടിയാല്‍ ഞങ്ങള്‍ ജയിക്കും എന്ന് വീമ്പു പറഞ്ഞ ദുര്യോധനനോട് നമുക്ക് കാണാടാ .. എന്ന് ഭീമന്‍ പറഞ്ഞ സ്ഥലം കാനഡ’ .
Post Your Comments