ഇസ്ലാമാബാദ് : തങ്ങള്‍ക്ക് ഇന്ത്യന്‍ ഗോതമ്പ് തന്നെ വേണമെന്ന ആവശ്യവുമായി താലിബാന്‍ നേതാക്കള്‍. ഇക്കാര്യം ഉന്നയിച്ച് താലിബാന്‍ നേതാക്കള്‍ പാകിസ്താനില്‍ എത്തിയതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താഖിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ചര്‍ച്ചകള്‍ക്കായി ഇമ്രാന്‍ ഖാനെ കണ്ടത് .
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ സംഘത്തില്‍ ധന, വ്യവസായ, വാണിജ്യ ആക്ടിംഗ് മന്ത്രിമാരും മറ്റ് മുതിര്‍ന്ന താലിബാന്‍ അംഗങ്ങളും ഉണ്ടായിരുന്നു. ഇന്ത്യന്‍ ഗോതമ്പ് കയറ്റുമതി ചെയ്യണമെന്ന താലിബാന്‍ സര്‍ക്കാരിന്റെ ആവശ്യം അഫ്ഗാന്‍ ‘അനുകൂലമായി’ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സന്ദര്‍ശക സംഘത്തെ അറിയിച്ചതായാണ് വിവരം.
ഗോതമ്പും അരിയും ഉള്‍പ്പെടെയുള്ള അവശ്യ ഭക്ഷ്യവസ്തുക്കള്‍, അടിയന്തര മെഡിക്കല്‍ ഉപകരണങ്ങള്‍ , പാര്‍പ്പിട വസ്തുക്കള്‍ എന്നിവ പാകിസ്താന്‍ നല്‍കുമെന്നും ഇമ്രാന്‍ പറഞ്ഞു.
താലിബാന്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിന് പാകിസ്താന്‍ പിന്തുണ നല്‍കുമെന്ന് കൂടിക്കാഴ്ചയില്‍ ഇമ്രാന്‍ ഖാന്‍ ആവര്‍ത്തിച്ചു.
Post Your Comments