തൃശൂര്‍ : ജില്ലയിലെ ആദ്യ ഓണ്‍ലൈന്‍ വിവാഹം കുട്ടനെല്ലൂര്‍ സബ് രജിസ്ട്രാർ ഓഫിസില്‍ നടന്നു. ഒല്ലൂര്‍ ഹോളി ഏയ്ഞ്ചല്‍സ് റോഡില്‍ കല്ലൂക്കാരന് റാഫി-ഷൈനി ദമ്പതികളുടെ മകള്‍ സെറിന്‍ കല്ലൂക്കാരനും മാള കുരുവിലാശ്ശേരി എലഞ്ഞിക്കല് പോള്‍സണ്‍-ലിസി ദമ്പതികളുടെ മകന് ജിതനുമാണ് ഓൺലൈനിലൂടെ വിവാഹിതരായത്.
കൊവിഡ് കാരണം ന്യൂസിലാൻഡില്‍ ഡിസൈന്‍ എൻജിനിയറായ ജിതിനും സെറിനുമായുള്ള വിവാഹം പലതവണ മാറ്റി വെച്ചിരുന്നു. കഴിഞ്ഞ വർഷം നടത്താൻ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. കോവിഡിനെ തുടര്‍ന്ന് യാത്രക്ക് നിയന്ത്രണങ്ങള്‍ വന്നതോടെ ഈ വർഷം ജനുവരിയിലേക്ക് മാറ്റി. എന്നാൽ, കോവിഡിന്റെ രണ്ടാം വരവ് അതും തടസ്സപ്പെടുത്തിയതോടെയാണ് ഓൺലൈൻ വിവാഹം നടത്താൻ തീരുമാനം ആയത്.
Read Also : കഞ്ചാവുമായി ആന്ധ്ര സ്വദേശിയായ എൻജിനിയറിംഗ് വിദ്യാർഥി അറസ്റ്റിൽ
നാട്ടിലെത്തിയാല്‍ ജിതിന് തിരിച്ച് പോകാൻ കോവിഡ് കാരണം പല തടസങ്ങൾ ഉണ്ടെന്നും വിവാഹം കഴിഞ്ഞാല്‍ ഭാര്യ എന്ന നിലയില്‍ സെറിനെ ന്യൂസിലൻഡിലേക്ക് കൊണ്ടുപോകാനാവുമെന്നും അറിയിച്ചതോടെ വിവാഹം ഒണ്‍ലൈനില്‍ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഹൈകോടതിയുടെ അനുമതിയോടെ വരന്റെ പിതാവ് പോൾസൺ പവര്‍ ഓഫ് അറ്റോര്‍ണി നല്കി സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുകയാണ് ചെയ്തത്.
Post Your Comments