ThiruvananthapuramKeralaNattuvarthaLatest NewsNews

കേരളം ഒരിഞ്ചുപോലും മുന്നേറാതിരിക്കാനാണ് ചിലർ ശ്രമിക്കുന്നത്, ഒരൽപം പിറകോട്ട് പോയാൽ അവർക്കത്രയും സന്തോഷം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ഒരിഞ്ചുപോലും മുന്നേറാതിരിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും ഒരല്‍പം പിറകോട്ട് പോയാല്‍ അവര്‍ക്കത്രയും സന്തോഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സാഡിസ്റ്റ് മനോഭാവമുള്ള ചിലര്‍ കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സിഎജിക്കെതിരെ പരോക്ഷ വിമര്‍ശനമായി മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ തുടക്കം കുറിച്ച പദ്ധതികളൊന്നും സര്‍ക്കാര്‍ ഇടക്ക് വെച്ച് അവസാനിപ്പിക്കില്ലെന്നും രാജ്ഭവനിലെ ചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, കിഫ്ബി സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന സ്ഥാപനമാണെന്ന് സിഎജി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കിഫ്ബി വായ്പകളുടെ വിശദാംശങ്ങള്‍ ബജറ്റിലും അക്കൗണ്ടുകളിലും ഉള്‍പ്പെടുത്തണമെന്നും സിഎജി നിര്‍ദ്ദേശിച്ചു. സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന പെട്രോളിയം സെസും മോട്ടോര്‍ വാഹന നികുതിയും വിനിയോഗിച്ചാണ് കിഫ്ബി വായ്പകളുടെ പലിശ തിരിച്ചടവെന്നും സര്‍ക്കാരിന്റെ സാമ്പത്തിക രേഖകള്‍ ഈ വായ്പകളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നു.

ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ്:പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ആരോഗ്യ പദ്ധതിയെ കുറിച്ചറിയാം

എന്നാൽ ഇതിനെ എതിര്‍ത്ത് കിഫ്ബിയും രംഗത്ത് വന്നിരുന്നു. തങ്ങള്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന സ്ഥാപനമല്ലെന്നും വരുമാനസ്രോതസ്സ് ആണെന്നുമാണ് കിഫ്ബി സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button