തൃശൂർ: സംസ്ഥാനത്ത് ഏറെ വിവാദമായ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി കിരണ്‍ പിടിയില്‍. ബാങ്കിലെ തട്ടിപ്പുകളുടെ ഇടനിലക്കാരനായ പെരിഞ്ഞനം പള്ളത്ത് കിരണ്‍ ആണ് അറസ്റ്റിലായത്. ബാങ്കില്‍ പ്രാഥമിക അംഗത്വം പോലുമില്ലാത്ത കിരണ്‍ തന്റെ പേരിലും ബിനാമി പേരുകളിലുമായി 22 കോടിയോളം രൂപ വായ്പയായി എടുത്തിട്ടുള്ളത്. തട്ടിപ്പ് വിവരം പുറത്ത് വന്നതിന് പിന്നാലെ കിരൺ ഒളിവില്‍ പോയിരുന്നു. പാലക്കാട് കൊല്ലങ്കോട് നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘം മുഖ്യ ഇടനിലക്കാരന്‍ എന്ന് കണ്ടെത്തിയ വ്യക്തിയാണ് കിരണ്‍. കിരണിന്റെ പേരില്‍ 50 ലക്ഷം രൂപയുടെ ഒരു വായ്പയും 45 ബിനാമി വായ്പകളുമുണ്ട്. മിക്ക വായ്പകളും 50 ലക്ഷം രൂപ വീതം വരുന്നതാണ്. ആകെ 22.85 കോടി രൂപയുടെ ബാധ്യതയാണ് ബാങ്കിനുണ്ടായത്. കിരണിന്റെ ബിസിനസ് പങ്കാളികളുടെയും ബന്ധുക്കളുടെയും പേരിലുള്ള വായ്പകൾക്ക് കൃത്യമായ ഈടും രേഖകളുമില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിപട്ടികയിലുള്ള മുന്‍ ഭരണ സമിതിയിലെ രണ്ട് പേരെ കൂടി മാത്രമാണ് ഇനി പിടികൂടാനുള്ളത്.
Post Your Comments