Latest NewsKeralaNews

ജലനിരപ്പ് ഉയരുന്നു : ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട്

ഇടുക്കി : ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ 2,399.06 അടിയാണ് ഡാമിലെ ജലനിരപ്പ്. മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പുയര്‍ന്നു. 140.20 അടിയാണ് നിലവില്‍. ഇതോടെ തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് 2250 ഘനയടിയായി വര്‍ദ്ധിപ്പിച്ചു.

അതേസമയം, പള്ളാത്തുരുത്തി, നെടുമുടി, കാവാലം, നീരേറ്റുപുറം, കിടങ്ങറ എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു. പമ്പ, അച്ചന്‍കോവില്‍ ആറുകളില്‍ ജലനിരപ്പ് ഉയരുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ജലനിരപ്പുയര്‍ന്നതോടെ
അപ്പര്‍ കുട്ടനാട്ടില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ആലപ്പുഴ ജില്ലയില്‍ 13 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. 67 കുടുംബങ്ങളിലെ 229 പേരെ ക്യാംപുകളിലേക്ക് മാറ്റി.

മഴ കണക്കിലെടുത്ത് അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button