തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെയും അറബിക്കടലില്‍ രൂപം കൊണ്ട ചക്രവാതചുഴിയുടെയും ഫലമായി കേരളത്തില്‍ കനത്ത മഴ തുടരുന്നു. വരുന്ന മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ 12 ജില്ലകളില്‍ അതി ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പൊതുജനങ്ങള്‍ കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടങ്ങളും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. എറണാകുളം ഇടുക്കി,തൃശൂര്‍,കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.
Read Also :പാതയോരങ്ങളില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കരുത്: 10 ദിവസത്തിനകം മാറ്റണമെന്ന് കോടതി
ബംഗാള്‍ ഉള്‍ക്കടലില്‍ മധ്യ ആന്‍ഡമാന്‍ കടലിലുള്ള ന്യൂനമര്‍ദ്ദം നിലവിലുള്ള വടക്ക് ആന്‍ഡമാന്‍ കടലില്‍ സ്ഥിതി ചെയ്യുകയാണ്. ന്യൂന മര്‍ദ്ദം വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ച് ശക്തമായ ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തുടര്‍ന്ന്, വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇതിന് ശേഷം നവംബര്‍ 18 ഓടെ ആന്ധ്രാ പ്രദേശ് തീരത്ത് ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിക്കും.
Post Your Comments