വാഷിംഗ്ടൺ: ബൈഡൻ- ഷീ ജിൻ പിംഗ് വെർച്വൽ ഉച്ചകോടി ചൊവ്വാഴ്ച നടക്കാനിരിക്കെ തായ്‌വാനിലെ ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആശങ്ക ആവർത്തിച്ച് അമേരിക്ക. ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കഴിഞ്ഞ ദിവസം ഇക്കാര്യം ധരിപ്പിച്ചു. എന്നാൽ തായ്‌വാനിലെ സ്വാതന്ത്ര്യവാദികൾക്ക് നൽകുന്ന ഏതൊരു വിധത്തിലുള്ള പിന്തുണയും സമാധാന ശ്രമങ്ങൾക്ക് വിലങ്ങു തടിയാകുമെന്നായിരുന്നു വാംഗ് യിയുടെ മറുപടി.
Also Read:ഡൊണാൾഡ് ട്രംപിനെതിരായ ബലാത്സംഗ കേസ്: പരാതി പിൻവലിച്ച് റിയാലിറ്റി ഷോ മത്സരാർത്ഥി
ഏറെ നാളായി കാത്തിരുന്ന ബൈഡൻ – ഷീ ജിൻ പിംഗ് ഉച്ചകോടിക്ക് മുന്നോടിയായി മന്ത്രിതലത്തിൽ തായ്‌വാൻ വിഷയത്തിൽ നടന്ന ഉരസൽ ചർച്ചകളുടെ ഫലത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നതാണ്. ഇന്ത്യയിൽ ചൈന നടത്തുന്ന കടന്നുകയറ്റ ശ്രമങ്ങളെയും അമേരിക്ക അപലപിച്ചിരുന്നു. നിഷ്പക്ഷ മാധ്യമ പ്രവർത്തകർക്കും ചിന്തകന്മാർക്കും എതിരെ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും അമേരിക്കയ്ക്ക് എതിർപ്പുള്ള വിഷയമാണ്.
ആഗോള കാലാവസ്ഥാ ഉച്ചകോടിയോട് ചൈന പുലർത്തിയ നിസ്സഹകരണത്തെ ‘വലിയ പിഴവ്‘ എന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചത്. ബൈഡന്റെ പ്രസ്താവനയെ ചൈനയും വിമർശിച്ചിരുന്നു.
Post Your Comments