ന്യൂഡല്‍ഹി: ബോളിവുഡ് നടന് സോനു സൂദിന്റെ സഹോദരി പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ചണ്ഡീഗഢില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള മോഗയില്‍ നിന്നാണ് മാളവിക സൂദ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. സോനു സൂദ് ആണ് സഹോദരി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്. എന്നാല്‍ ഏത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് മാളവിക മത്സരിക്കുന്നതെന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല.
Read Also : കൊലപാതകത്തിന് പിന്നില്‍ പൂവന് കോഴിയെയും നായയെയും കാണാതായതിനെ ചൊല്ലിയുള്ള തര്‍ക്കം: പ്രതികള്‍ പിടിയില്‍
നേരത്തെ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിയുമായി സോനു കൂടിക്കാഴ്ച നടത്തിയിരുന്നു. വാക്സിനേഷന് അംബാസിഡറായി പ്രഖ്യാപിക്കാനായി മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും സോനുവിനെ ചണ്ഡീഗഢിലേക്ക് വിളിപ്പിച്ചിരുന്നു. ഈ സമയത്ത് സഹോദരി മാളവികയെ അമരീന്ദറിന് പരിചയപ്പെടുത്തിയത്.
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച പദ്ധതിയില്‍ ബ്രാന്‍ഡ് അംബാസിഡറായി സോനുവിനെ തെരഞ്ഞെടുത്തതിന്റെ ഭാഗമായി നേരത്തേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും സോനു സൂദ് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എന്നാല്‍ അരവിന്ദ് കെജ്രിവാളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ ചര്ച്ചകളുണ്ടായിരുന്നില്ലെന്ന് സോനു പിന്നീട് പ്രതികരിച്ചിരുന്നു.
Post Your Comments