മുംബൈ: മഹാരാഷ്ട്രയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പൊലീസുകാരന്‍ അടക്കം 400 പേർ പീഡിപ്പിച്ചു. ആറുമാസത്തിനിടെ വ്യത്യസ്ത ആളുകള്‍ മാറിമാറി കുട്ടിയെ പീഡിപ്പിച്ച കുട്ടി ഗര്‍ഭിണിയായതായാണ് റിപ്പോര്‍ട്ടുകള്‍. ബീഡ് ജില്ലയിലാണ് സംഭവം.
കുട്ടിയുടെ അമ്മ രണ്ടുവര്‍ഷം മുന്‍പ് മരിച്ചിരുന്നു. തുടര്‍ന്ന് അച്ഛന്‍ കുട്ടിയെ വിവാഹം കഴിപ്പിച്ചയച്ചു. ഒരു വര്‍ഷത്തോളം ഭര്‍ത്താവിന്റെ വീട്ടിലാണ് കുട്ടി താമസിച്ചിരുന്നത്. ഭര്‍തൃപിതാവ് ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ വീട്ടിലേക്ക് മടങ്ങിയെത്തി. അതിനു പിന്നാലെ ജോലി തേടി അംബെജോഗൈ നഗരത്തിലേയ്ക്ക് പോയ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം നല്‍കി രണ്ടുപേർ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു.
read also: ശൈഖ് മുഹമ്മദ് ബിൻ സയിദുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം നൂറ് കണക്കിന് ആളുകള്‍ തന്നെ മാറിമാറി പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. നിലവില്‍ രണ്ടുമാസം ഗര്‍ഭിണിയാണ് പെണ്‍കുട്ടി. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും നാലുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറയുന്നു.
Post Your Comments