വൈറ്റില: മാസ്ക് വെക്കാതെ പൊതുസ്ഥലത്തിറങ്ങി കോവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ പേരില്‍ സിനിമാനടന് ജോജു ജോര്‍ജിനെതിരേ മരട് പോലീസ് കേസെടുത്തു. നവംബര്‍ ഒന്നിന് ഇന്ധന വിലവര്‍ധനയ്ക്കെതിരേ കോണ്‍ഗ്രസ് വൈറ്റിലയില്‍ സംഘടിപ്പിച്ച വഴിതടയല്‍ സമരത്തിനിടെ വാഹനത്തില്‍നിന്ന് വഴിയിലിറങ്ങി ജോജു ജോര്‍ജ് പ്രതിഷേധിച്ചിരുന്നു.
പ്രതിഷേധ സമയത്ത് ജോജു മാസ്ക് വയ്ക്കാത്തത് ചൂണ്ടിക്കാണിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാന് മൂന്നാം തീയതി ഡി.സി.പി.ക്ക് പരാതിയും നല്‍കിയിരുന്നു. എന്നാൽ നിരവധി രാഷ്ട്രീയ-സിനിമ പ്രവർത്തകർ ജോജുവിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.
Post Your Comments