USALatest NewsNewsInternational

അമേരിക്കൻ മുന്നറിയിപ്പ് അവഗണിച്ച് തായ്‌വാന് സമീപം സൈനികാഭ്യാസം: തീരുമാനം പ്രഖ്യാപിച്ച് ചൈന

ബൈഡൻ- ഷീ ജിൻ പിംഗ് വെർച്വൽ ഉച്ചകോടിയിൽ കരിനിഴൽ

ബീജിംഗ്:  തായ്‌വാൻ വിഷയത്തിൽ സംയമനം പാലിക്കണമെന്ന അമേരിക്കൻ മുന്നറിയിപ്പ് അവഗണിച്ച് തായ്‌വാന് സമീപം സൈനികാഭ്യാസം നടത്താൻ ചൈന തീരുമാനിച്ചു. തായ്‌വാന് സമീപത്തെ സൈനികാഭ്യാസം രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനാണെന്നാണ് ചൈനയുടെ പക്ഷം. സൈനികാഭ്യാസത്തിന്റെ സമയമോ, ആരൊക്കെ പങ്കെടുക്കും എന്നതിനെക്കുറിച്ചോ ചൈന വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

Also Read:ട്വെന്റി 20 ലോകകപ്പ് ഫൈനൽ: ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു

തായ്‌വാനിൽ സന്ദർശനം നടത്തിയ അമേരിക്കൻ പ്രതിനിധികളുടെ നടപടി അമേരിക്കയുടെ ഭാഗത്ത് നിന്നുമുള്ള അന്താരാഷ്ട്ര നിയമ ലംഘനമാണെന്നാണ് ചൈനയുടെ നിലപാട്. തായ്‌വാനുമായി ഔപചാരിക ബന്ധം പുലർത്താനുള്ള ഏതൊരു ശ്രമവും ചൈനയുടെ പരമാധികാരം ചോദ്യം ചെയ്യലാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് അഭിപ്രായപ്പെടുന്നു.

അതേസമയം ബൈഡൻ- ഷീ ജിൻ പിംഗ് വെർച്വൽ ഉച്ചകോടി ചൊവ്വാഴ്ച നടക്കാനിരിക്കെ തായ്‌വാനിലെ ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ അമേരിക്ക ശക്തമായ നിലപാടെടുത്തിരുന്നു. ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കഴിഞ്ഞ ദിവസം ഇക്കാര്യം ധരിപ്പിച്ചിരുന്നു. എന്നാൽ തായ്‌വാനിലെ സ്വാതന്ത്ര്യവാദികൾക്ക് നൽകുന്ന ഏതൊരു വിധത്തിലുള്ള പിന്തുണയും സമാധാന ശ്രമങ്ങൾക്ക് വിലങ്ങു തടിയാകുമെന്നായിരുന്നു വാംഗ് യിയുടെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button