Latest NewsIndiaNews

മണിപ്പൂരിൽ ഭീകരാക്രമണം: അസം റൈഫിള്‍സ് കമാന്‍ഡിങ് ഓഫീസർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ അസം റൈഫിള്‍സിന് നേരെ നടന്ന ഭീകരാക്രമണത്തിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കമാന്‍ഡിങ് ഓഫീസര്‍ വിപ്ലവ് ത്രിപാദിയും കുടുംബവും സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ചുരാചന്ദ് ജില്ലയിലെ ശേഖന്‍ ഗ്രാമത്തില്‍ വെച്ച് നടന്ന ആക്രമണത്തിൽ ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭീകരാക്രമണത്തില്‍ കമാന്‍ഡിങ് ഓഫീസറും, ഭാര്യയും, മകനും സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടു. മറ്റ് മൂന്ന് സൈനികര്‍ക്കും പരിക്കേറ്റു. അവരുടെ പരിക്ക് ഗുരുതരമാണെന്നും മരണസംഖ്യ ഉയരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും കുറ്റവാളികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button