ആരോഗ്യ സംരക്ഷണത്തിന് മികച്ച ഒന്നാണ് കുമ്പളങ്ങ. പനി, വയറുകടി തുടങ്ങി നിരവധി രോഗങ്ങള്‍ക്കുള്ള മരുന്നാണ് കുമ്പളങ്ങ. ഇതിന്റെ ഇലയും തണ്ടും ഉപയോഗിക്കാൻ സാധിക്കും.
കുമ്പളങ്ങ ജ്യൂസ് ശരീരഭാരം കുറയ്ക്കാന്‍ മികച്ച ഒന്നാണ്. കുമ്പളങ്ങയിലെ നാരുകള്‍ ദഹനം സാവധാനത്തിലാക്കുന്നു. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും കാഴ്ചശക്തി വര്‍ധിപ്പിക്കുന്നതിനും കുമ്പളങ്ങ സഹായിക്കും.
Read Also : തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവർ കഴിക്കൂ മസാല ഓട്സ്
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. ശരീര ഊര്‍ജനില വര്‍ധിപ്പിക്കാനും സഹായിക്കുന്നു. മലബന്ധം തടയുന്നു. ഹൃദയത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറിയാണിത്.
സ്ട്രെസ് ഹോര്‍മോണിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന റൈബോഫ്ലേവിന്‍ അടങ്ങിയിരിക്കുന്നതിനാൽ ഇത് തൈറോയ്ഡിന്റെ അളവും നിയന്ത്രിക്കുന്നു. കഫശല്യം അകറ്റാനും വിളര്‍ച്ച ശരീരക്ഷീണം എന്നിവ മാറ്റാനും കുമ്പളങ്ങ ഉത്തമം ആണ്.
Post Your Comments