MalappuramLatest NewsKeralaNattuvarthaNews

ഒ​ളി​വി​ലാ​യി​രു​ന്ന പോ​ക്‌​സോ കേ​സി​ലെ പ്ര​തി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി

2019 ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ 2021 ജൂ​ണ്‍ 30 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ആ​ന​മ​ങ്ങാ​ടും വ​ള്ളി​ക്കാ​പ്പ​റ്റ​യി​ലു​മു​ള്ള വാ​ട​ക വീ​ടു​ക​ളി​ല്‍ വെ​ച്ച് പ​ല ത​വ​ണ പീ​ഡി​പ്പി​ച്ചുവെ​ന്നാ​ണ് കേ​സ്

മ​ഞ്ചേ​രി: മ​ല​പ്പു​റം വ​ള്ളി​ക്കാ​പ്പ​റ്റ​യി​ൽ ഒ​മ്പ​തു​വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. പോ​ക്‌​സോ സ്‌​പെ​ഷ​ല്‍ കോ​ട​തി​യി​ലാണ് കീ​ഴ​ട​ങ്ങിയത്. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ കാ​മു​ക​നാ​യ ചെ​ർ​പ്പു​ള​ശേ​രി സ്വ​ദേ​ശി ചി​റ​ക്കി​ൽ വീ​ട്ടി​ൽ വി​നീ​ഷാ​ണ് (31) കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്.

2019 ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ 2021 ജൂ​ണ്‍ 30 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ആ​ന​മ​ങ്ങാ​ടും വ​ള്ളി​ക്കാ​പ്പ​റ്റ​യി​ലു​മു​ള്ള വാ​ട​ക വീ​ടു​ക​ളി​ല്‍ വെ​ച്ച് പ​ല ത​വ​ണ പീ​ഡി​പ്പി​ച്ചുവെ​ന്നാ​ണ് കേ​സ്. ഒ​ക്‌​ടോ​ബ​ര്‍ 19ന് ​കു​ട്ടി മ​ല​പ്പു​റം വ​നി​ത പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. പ്ര​തി​ക്ക് ഒ​ത്താ​ശ ചെ​യ്തു ന​ല്‍കി​യ​തി​ന് കു​ട്ടി​യു​ടെ മാ​താ​വാ​യ 30കാ​രി​യെ ക​ഴി​ഞ്ഞ മാ​സം 20ന് ​പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. ഇ​വ​ര്‍ റി​മാ​ൻ​ഡി​ലാ​ണ്.

Read Also : ആശുപത്രിയിൽ പരിചരിക്കാനെത്തിയ ഹോംനഴ്‌സ് പണവും സ്വർണവുമായി മുങ്ങി

ജി​ല്ല ആ​ൻ​റി നാ​ർ​ക്കോ​ട്ടി​ക് സ്​​ക്വാ​ഡും വ​നി​ത പൊ​ലീ​സും പ്ര​തി​യെ കണ്ടെത്താൻ സംയുക്തമായി തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. കു​ന്നം​കു​ള​ത്ത് ഒ​ളി​ച്ചു താ​മ​സി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഇതിന് പിന്നാലെ ഒ​ളി​ച്ചു താ​മ​സി​ക്കാ​ൻ സ​ഹാ​യി​ച്ച ആ​ളെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഒ​ളി​ച്ചു താ​മ​സി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള നി​ര​വ​ധി വീ​ടു​ക​ളി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​നയും ന​ട​ത്തി​. ഇ​തി​നി​ട​യി​ലാ​ണ് വെ​ള്ളി​യാ​ഴ്ച കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്. പ്ര​തി​യെ കോടതി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button