ThiruvananthapuramNewsCrime

ഭിന്നശേഷിക്കാരിയ്ക്ക് ക്രൂര പീഡനം : മൂന്നു പേർ പിടിയിൽ

നേമം: വിളപ്പിൽശാല സ്വദേശിനിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാംപ്രതി ചെറുകോട് എൽ.പി സ്‌കൂളിന് സമീപം അജീഷ് ഭവനിൽ ഐ. ആന്‍റണി (47), രണ്ടാം പ്രതി കാരോട് കരുമത്തിൻമൂട് ബിനു ഭവനിൽ എ. ഭാസ്‌കരൻ (60), മൂന്നാംപ്രതി പെരുകുളം ഉറിയാക്കോട് കൈതോട് മേക്കിൻകര പുത്തൻ വീട്ടിൽ സി.ശശി (55) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

Also Read : സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ 26 മാവോയിസ്റ്റ് ഭീകരര്‍ കൊല്ലപ്പെട്ടു : വന്‍ ആയുധ ശേഖരം പിടികൂടി

34 വയസ്സുകാരിയെ അവരുടെ വീട്ടിലും മറ്റു സ്ഥലങ്ങളിലും കൊണ്ടുപോയി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായാണ് പരാതി. ശാരീരിക ബുദ്ധിമുട്ടിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച യുവതി വിളപ്പിൽശാല ഗവ. ആശുപത്രിയിൽ ചികിൽസതേടിയിരുന്നു. കൗൺസിലിംഗിനിടെയാണ്‌ പീഡനവിവരം യുവതി പുറത്ത് പറയുന്നത്.

shortlink

Post Your Comments


Back to top button