USALatest NewsNewsInternational

അഞ്ചാം മാസത്തിൽ ജനനം: സകല പ്രവചനങ്ങളെയും പൊളിച്ചടുക്കി ഒടുവിൽ ഗിന്നസ് ബുക്കിലേക്ക്

അലബാമ: മാസം തികയാതെ ജനിച്ച് അതിജീവിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന ഗിന്നസ് റെക്കോർഡ് ഇനി കുഞ്ഞ് കർട്ടിസിന് സ്വന്തം. അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെയാണ് അമേരിക്കയിലെ അലബാമയില്‍,സ്വാതന്ത്ര്യ ദിനത്തിൽ  മിഷേല്‍ ബട്ട്‌ലര്‍ എന്ന യുവതി കര്‍ട്ടിസ് മീന്‍സ്, കാസ്യ മീന്‍സ് എന്നീ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നൽകിയത്. അതായത് 21 ആഴ്ചയും ഒരു ദിവസവും മാത്രം ഗര്‍ഭാവസ്ഥയിലിരിക്കെ.

Also Read:കാമുകനുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിലൂടെ പങ്ക് വെച്ചു: നടി അറസ്റ്റിൽ

ഇരട്ടക്കുട്ടികളിൽ കാസ്യ ഒരു ദിവസത്തിന് ശേഷം മരിച്ചു. കര്‍ട്ടിസും അതിജീവിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ എല്ലാ പ്രതിബന്ധങ്ങളെയും പ്രവചനങ്ങളെയും കാറ്റിൽ പറത്തി കര്‍ട്ടിസ് മീന്‍സ് അതിജീവിക്കുകയായിരുന്നു. ജനിക്കുമ്പോൾ 420 ഗ്രാം മാത്രമായിരുന്നു കര്‍ട്ടിസിന് ഭാരം.

അതിജീവിക്കാനുള്ള -1% സാധ്യതകളെ വെല്ലുവിളിച്ച്  ഇപ്പോള്‍ സന്തുഷ്ടനും ആരോഗ്യവാനുമായി 16 മാസം പ്രായമുള്ള കര്‍ട്ടിസ് അതിജീവനം എന്ന വാക്കിന്റെ യഥാർത്ഥ പര്യായമായി കളിച്ചു ചിരിച്ച് തിമിർക്കുന്നു. സാധാരണയായി 280 ദിവസമാണ് ഗര്‍ഭാവസ്ഥ, അതേസമയം 148 ദിവസം മാത്രം പ്രായമുള്ളപ്പോളാണ് കര്‍ട്ടിസ് ജനിക്കുന്നത്. ഇത്രയും നേരത്തെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ അതിജീവിക്കില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ തളർന്നിരിക്കാതെ വിധിയോട് പൊരുതാൻ അമ്മ മിഷേലും കർട്ടിസിന് ഊർജ്ജമായി.

കര്‍ട്ടിസ് ചികിത്സയോട് അസാധാരണമായി പ്രതികരിച്ചു.ഒൻപത് മാസം ആശുപത്രിയിൽ ചെലവഴിച്ച ശേഷമാണ് കർട്ടിസ് ആദ്യമായി വീട്ടിലെത്തിയത്. അമ്മയോളം വലിയ പോരാളി ഈ പ്രപഞ്ചത്തിൽ ആരുമില്ലെന്ന സിനിമ ഡയലോഗ് അന്വർത്ഥമാക്കി മിഷേൽ സദാസമയവും അവനൊപ്പമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button