Latest NewsIndia

രാജ്യത്തെ ഉയരങ്ങളിലേക്ക് എത്തിയ്‌ക്കാനുള്ള തെരഞ്ഞെടുപ്പാണ് യുപിയിലേത്: പ്രചാരണത്തിന് തുടക്കം കുറിച്ച് അമിത് ഷാ

കോണ്‍ഗ്രസിനു ലഭിച്ച അത്രയും വർഷം ബിജെപിക്കു ഭരണം ലഭിച്ചാൽ രാജ്യം വൻ സാമ്പത്തിക ശക്തിയായി മാറും

ലക്‌നൗ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ആവേശോജ്ജ്വലമായി തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇതൊരു സാധാരണ തെരഞ്ഞെടുപ്പല്ല. യുപിയിലെ വിജയം 2024ലെ വിജയത്തിലേക്കാണ് വാതിൽ തുറക്കുന്നത്. രാജ്യത്തെ ഉയരങ്ങളിലേക്ക് എത്തിയ്‌ക്കാനുള്ള തെരഞ്ഞെടുപ്പാണെന്നും അമിത് ഷാ വ്യക്തമാക്കി. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം.

ഓരോ ബിജെപി പ്രവർത്തകനും മൂന്ന് വീതം കുടുംബങ്ങളുടെ വോട്ടുകൾ ഉറപ്പുവരുത്തണമെന്ന് ആഭ്യന്തര മന്ത്രി അമിഷാ നിർദ്ദേശിച്ചു. ഓരോ ആളുകളും ബിജെപിക്കു വോട്ടുചെയ്യുന്നതിനായി 60 പേരെയെങ്കിലും പ്രേരിപ്പിക്കണം. കുറഞ്ഞത് 20 വോട്ടുകളെങ്കിലും ലക്ഷ്യമിടണം. ഇതൊരു സാധാരണ തിരഞ്ഞെടുപ്പല്ല. രാജ്യത്തെ ഉയരങ്ങളിലേക്കെത്തിക്കാനുള്ള തിരഞ്ഞെടുപ്പാണ്. കേന്ദ്രസർക്കാരിന്റെ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കണം.

സൗജന്യ ഗ്യാസ് സിലിണ്ടർ, കർഷകർക്കായുള്ള പ്രധാനമന്ത്രിയുടെ പദ്ധതികൾ എന്നിവ ജനങ്ങളിലെത്തണം. കോണ്‍ഗ്രസിനു ലഭിച്ച അത്രയും വർഷം ബിജെപിക്കു ഭരണം ലഭിച്ചാൽ രാജ്യം വൻ സാമ്പത്തിക ശക്തിയായി മാറും. യുപിയിലെ യോഗി ആദിത്യനാഥ് സർക്കാർ മാഫിയ, ഗുണ്ടാ രാജിനെ നിയന്ത്രിച്ചതായും അമിത് ഷാ ചൂണ്ടിക്കാട്ടി.

ബൂത്ത് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കണം. 365 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന സംഘടനയാണ് ബിജെപി. പ്രവർത്തകർ എല്ലാവരും അവരുടെ പ്രവർത്തനത്തിൽ സജീവമാണ്. അതിനാൽ തന്നെ തെരഞ്ഞെടുപ്പിന്റെ സമയത്ത് പ്രവർത്തകർക്ക് അധികമൊന്നും തന്നെ ചെയ്യേണ്ടി വരില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button