തിരുവനന്തപുരം: കേരളക്കരയെ ഒന്നടങ്കം ദുരൂഹതയിലാഴ്ത്തിയ കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പ് ഒരിക്കല്‍ കേരള പൊലീസിന്റെ കൈയില്‍പ്പെട്ടിരുന്നുവെന്ന് മുന്‍ ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബിന്റെ വെളിപ്പെടുത്തൽ. ആളെ തിരിച്ചറിയാന്‍ സാധിക്കാത്തതിനാലായിരുന്നു അന്ന് കുറുപ്പിനെ വിട്ടയച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പൊലീസിന്റെ കൈയില്‍ കിട്ടിയ സമയത്ത് സുകുമാര കുറുപ്പ് തലമുടി വെട്ടിയിട്ടായിരുന്നു ഉണ്ടായിരുന്നതെന്നും പ്രതിയുടെ മുഖത്തുണ്ടായിരുന്ന മറുക് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മാറ്റിയ നിലയിലായിരുന്നുവെന്നും മുന്‍ ഡി ജി പി വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്ലാസ്റ്റിക് സര്‍ജറി ചെയ്തിരുന്ന സുകുമാര കുറുപ്പിനെ തിരിച്ചറിയാന്‍ അന്ന് ശാസ്ത്രീയ വഴികള്‍ ഒന്നുമില്ലായിരുന്നെന്നും അതിനാലാണ് വിട്ടയച്ചതെന്ന് അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു. അന്ന് മൂന്ന് നാല് മണിക്കൂര്‍ ഇയാള്‍ സ്റ്റേഷനിലുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments