Latest NewsUAEInternationalGulf

പള്ളികളിൽ മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന: ഐശ്വര്യത്തിനും രാജ്യത്തിന്റെ ഭാവിക്കുമായി പ്രാർത്ഥിച്ച് യുഎഇ നിവാസികൾ

ദുബായ്: യുഎഇയിലെ പള്ളികളിൽ മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന നടന്നു. രാജ്യത്തിന്റെ മികച്ച ഭാവിയ്ക്കും ഐശ്വര്യത്തിനും വേണ്ടി യുഎഇ നിവാസികൾ പ്രാർത്ഥന നടത്തി.

Read Also: കോഴിക്കോട് നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു: എട്ട് വയസുകാരനെതിരെ പോക്സോ ചുമത്തി പോലീസ്

വരൾച്ച, ദൈനംദിന ഉപയോഗത്തിന് വെള്ളത്തിന്റെ അഭാവം തുടങ്ങിയ മോശം സാഹചര്യങ്ങൾ ഒഴിവാക്കാനാണ് പള്ളികളിൽ പ്രത്യേക പ്രാർത്ഥന നടത്തിയത്. രാജ്യത്ത് നല്ല മഴ നൽകി അനുഗ്രഹിക്കണമേയെന്ന് ജനങ്ങൾ പ്രാർത്ഥിച്ചു. രാജ്യത്തുടനീളം മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന നടത്തണമെന്ന് കഴിഞ്ഞയാഴ്ച്ച യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശിച്ചിരുന്നു.

അബുദാബിയിൽ ഉച്ചയ്ക്ക് 12 മണിക്കും ദുബായിയിൽ 11.56 നും ഷാർജയിൽ 11.55 നും അജ്മാനിൽ 11.54 നും ഉമ്മുൽ ഖുവൈനിൽ 11.54 നും റാസൽ ഖൈമയിൽ 11.53 നും ഫുജെറയിൽ 11. 51 നും അൽഐനിൽ 11.54 നും അൽ ദഫ്രയിൽ 12.02 നുമാണ് പ്രാർത്ഥന നടന്നത്.

Read Also: കേന്ദ്രം കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം, ഇല്ലെങ്കില്‍ ഞങ്ങള്‍ വീട്ടിലേയ്ക്ക് മടങ്ങില്ല : രാകേഷ് ടികായത്

shortlink

Related Articles

Post Your Comments

Related Articles


Back to top button