KeralaLatest NewsNews

ന്യൂമോണിയയ്ക്കെതിരെ സാൻസ് പദ്ധതി നടപ്പിലാക്കും: ആരോഗ്യ മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ന്യൂമോണിയയ്ക്കെതിരെ സംസ്ഥാനത്ത് സാൻസ് പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഈ മാസം ആരംഭിച്ച് ഫെബ്രുവരി വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണു ലക്ഷ്യം വയ്ക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ന്യൂമോണിയയെ കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, എത്രയും വേഗം ചികിത്സ ലഭ്യമാക്കുക, പരിശീലനം നൽകുക, ഫീൽഡ്തല ജീവനക്കാരെ സജ്ജമാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

Read Also: 47 ലക്ഷവുമായി ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയ വീട്ടമ്മ 26 ദിവസങ്ങൾക്ക് ശേഷം മടങ്ങിയെത്തി: തിരികെ സ്വീകരിച്ച് ഭർത്താവ്

‘താമസിച്ചു ചികിത്സ തേടുന്നതാണ് പലപ്പോഴും ന്യൂമോണിയ മരണങ്ങൾക്കു കാരണമാകുന്നത്. അതിനാൽ തന്നെ എത്രയും നേരത്തെ ചികിത്സ തേടണം. ‘ന്യൂമോണിയ തടയാം ഓരോ ശ്വാസവും വിലപ്പെട്ടത്’ എന്നതാണ് ഈ വർഷത്തെ ന്യൂമോണിയ ദിന സന്ദേശം. കൂട്ടികളേയും പ്രായമായവരേയുമാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. ന്യൂമോണിയ തടയാനായി നിരവധി പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നു വരുന്നത്. കുട്ടികളിലെ ന്യൂമോകോക്കൽ ന്യൂമോണിയ തടയാൻ ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിൻ നൽകുന്നുണ്ട്. ഈ വാക്സിൻ എല്ലായിടത്തും ലഭ്യമാക്കിയിട്ടുണ്ടെന്നും’ മന്ത്രി കൂട്ടിച്ചേർത്തു.

Read Also: 65 ലക്ഷം ആവശ്യപ്പെട്ട് തിരുവോണ ബംബര്‍ അടിച്ച ജയപാലന് ഭീഷണിക്കത്ത്, കത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ പേരില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button