Latest NewsKerala

സിപിഎം സംസ്ഥാന സമിതിയംഗം കെ അനന്തഗോപൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും

പത്തനംതിട്ട സിപിഎം മുൻ ജില്ലാ സെക്രട്ടറിയാണ് കെ അനന്ത​ഗോപൻ. നിലവിൽ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അം​ഗവും.

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗം കെ.അനന്തഗോപൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും. തിങ്കളാഴ്ച ചുമതലയേൽക്കും. മനോജ് ചരളേലിനെ ദേവസ്വം ബോർഡ് അംഗമായി സിപിഐ ശുപാർശ ചെയ്തു. സിപിഐ പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടിവ് അംഗമാണ് മനോജ് ചരളേൽ.

പത്തനംതിട്ട സിപിഎം മുൻ ജില്ലാ സെക്രട്ടറിയാണ് കെ അനന്ത​ഗോപൻ. നിലവിൽ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അം​ഗവും. രണ്ട് വർഷമാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെ കാലാവധി.

പത്തനംതിട്ടയിൽ നിന്നുള്ള സിപിഎമ്മിൻ്റെ പ്രമുഖ നേതാവിനെ തന്നെ തിരുവിതാകൂർ ദേവസ്വം ബോർഡിൻ്റെ തലപ്പത്തേക്ക് കൊണ്ടു വരികയാണ്. പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ച് നല്ല ധാരണയുള്ളയാളെ ബോർഡ് തലവനായി കൊണ്ടുവരുന്നത് മണ്ഡലകാല ഒരുക്കങ്ങൾക്കടക്കം സഹായമാകുമെന്നാണ് പ്രതീക്ഷ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button