KeralaLatest NewsNews

നിയമം കര്‍ശനമായി പാലിച്ചാല്‍ പൊലീസിന്റെ വക 300 രൂപയുടെ ഇന്ധനം സമ്മാനം

മലപ്പുറം: ജനങ്ങളെ മര്യാദക്കാരാക്കാന്‍ പൊലീസിന്റെ വക ഒരു സമ്മാനം. നിയമം കര്‍ശനമായി പാലിച്ചവര്‍ക്കാണ് മലപ്പുറത്തെ പൊലീസ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. രേഖകള്‍ എല്ലാം ഉള്ളവര്‍ക്കും നിയമപ്രകാരം ഓടിച്ചവര്‍ക്കും 300 രൂപയുടെ ഇന്ധനകൂപ്പണാണ് ഉദ്യോഗസ്ഥര്‍ സമ്മാനമായി നീട്ടിയത്. സമ്മാനം കിട്ടിയതോടെ എല്ലാവരും ഹാപ്പി. എ.എം മോട്ടോഴ്‌സിന്റെയും മലപ്പുറം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെയും സഹകരണത്തോടെയായിരുന്നു പരിപാടി. രാവിലെ 11 മുതല്‍ ഉച്ചക്ക് ഒരു മണിവരെ നടന്ന പരിശോധനയില്‍ നൂറോളം പേര്‍ക്കാണ് സൗജന്യ കൂപ്പണ്‍ നല്‍കിയത്.

Read Also : മോഡലുകൾ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു: വാഹനത്തെ മറ്റൊരു കാര്‍ പിന്തുടര്‍ന്നിരുന്നതായി കണ്ടെത്തല്‍

നിയമം ലംഘിച്ച് എത്തുന്നവര്‍ക്ക് സാധാരണ നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഈടാക്കുകയാണ് ചെയ്യാറുള്ളത്. ഇതില്‍ നിന്നും വിഭിന്നമായാണ് റോഡ് സുരക്ഷയുടെ ഭാഗമായി ‘അപകടരഹിത മലപ്പുറം’ എന്ന ലക്ഷ്യവുമായി പദ്ധതി നടപ്പിലാക്കുന്നത്. ‘ഗതാഗത നിയമങ്ങള്‍ അനുസരിക്കൂ ഫ്രീയായി ഇന്ധനം അടിക്കൂ’ എന്ന സന്ദേശം നല്‍കിയാണ് ബോധവത്ക്കരണം. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ കുടുംബങ്ങളിലും റോഡ് സുരക്ഷ സന്ദേശം എത്തിക്കും. പ്രധാനമായും പത്രങ്ങള്‍ വഴിയാണ് സന്ദേശം എത്തിക്കുക. സന്ദേശം കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് സൗജന്യമായി ഇന്ധനം നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button