AsiaCOVID 19Latest NewsNewsInternational

ചൈനയിൽ അപ്രതീക്ഷിത ലോക്ക്ഡൗൺ: മാളിൽ കുടുങ്ങിയവരെ അകത്തിട്ട് പൂട്ടി

ബീജിംഗ്: ചൈനയിൽ കടുത്ത കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നു. ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബീജിംഗിൽ വിവിധയിടങ്ങളിൽ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കൂടാതെ ബീജിംഗിലെ റഫ്ൾസ് സിറ്റി മാൾ അധികൃതർ അടച്ചു പൂട്ടി.

Also Read:മുൻ അഫ്ഗാൻ വ്യോമസേനാ പൈലറ്റുമാരെ രാജ്യത്തേക്ക് ക്ഷണിച്ച് താലിബാൻ: പൊതുമാപ്പ് നൽകാമെന്ന് വാഗ്ദാനം

കൊവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയയാൾ ഡോങ് ചംഗിലെ റഫ്ൾസ് സിറ്റി മാൾ സന്ദർശിച്ചു എന്ന കാരണം പറഞ്ഞാണ് അധികൃതർ മാൾ അടപ്പിച്ചത്. കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം മാത്രമേ അകത്തുള്ളവരെ പുറത്തേക്ക് വിടുകയുള്ളൂ എന്നാണ് അധികൃതരുടെ നിലപാട്.

മാളിനകത്ത് നിരവധി പേർ കോവിഡ് ടെസ്റ്റിന് വേണ്ടി വരി നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നുണ്ട്. ബീജിംഗിലെ ചായോയാങിലും ഹൈദിയാനിലും ആറ് കോവിഡ് കേസുകളാണ് വ്യാഴാഴ്ച സ്ഥിരീകരിച്ചത്. വടക്കു കിഴക്കുള്ള ജൈലിൻ പ്രദേശത്ത് നിന്നുള്ള സമ്പർക്കത്തിലൂടെയാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button