ഡല്‍ഹി: ഇന്ത്യയില്‍ നിന്ന് പുറത്തുകടത്തിയ പുരാവസ്തുക്കള്‍ തിരിച്ചെത്തിക്കാൻ നടപടി ആരംഭിച്ച് കേന്ദ്രസർക്കാർ. പതിറ്റാണ്ടുകളായി രാജ്യത്തിന് പുറത്തേക്ക് മോഷ്ടിച്ച് കടത്തിയ പുരാവസ്തുക്കള്‍ വേഗത്തില്‍ നാട്ടിലെത്തിക്കുന്നതിന് വേണ്ടി വിദേശകാര്യ സാംസ്‌കാരിക മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായി കേന്ദ്രസർക്കാർ വ്യക്തമാക്കി.
മറ്റുരാജ്യങ്ങളിലെ മ്യൂസിയങ്ങളില്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ പുരാവസ്തുക്കള്‍ തിരിച്ച് എത്തിക്കാനായി ടാസ്‌ക് ഫോഴ്സ് അംഗങ്ങള്‍ വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് അമേരിക്ക,യു.കെ, ഓസ്ട്രേലിയ, സിംഗപ്പൂര്‍, ജര്‍മ്മനി, സ്വിറ്റ്സര്‍ലാന്‍ഡ്, ഫ്രാന്‍സ് എന്നീ ഏഴ് രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുന്നതായാണ് റിപ്പോര്‍ട്ട്.
പ്രാർത്ഥനയും മുദ്രാവാക്യം വിളികളുമായി വൈദികർ: കുർബാന ക്രമം ഏകീകരണത്തിനെതിരെ സിറോ മലബാർ സഭ
വിദേശ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തി രാജ്യത്തെ സാംസ്‌കാരിക സമ്പത്തുകളും പുരാവസ്തുക്കളും തിരിച്ചറിയാനും തിരികെ എത്തിക്കാനും വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും വിദേശ രാജ്യങ്ങളിലെ നമ്മുടെ എംബസികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി വ്യക്തമാക്കി. അടുത്ത വര്‍ഷത്തോടെ 200 വിഗ്രഹങ്ങളും അമൂല്യമായ പെയിന്റിംഗുകളും, മറ്റ് കലാസൃഷ്ടികളും തിരികെ ഇന്ത്യയിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments