Latest NewsKeralaIndia

പ്രളയം തടയുന്നതിൽ സർക്കാരിനു വീഴ്ച: ഡാം മാനേജ്‌മെന്റിലെ പരാജയങ്ങൾ ഉൾപ്പെടെ എണ്ണിപ്പറഞ്ഞ് സിഎജി റിപ്പോർട്ട്

ഇടുക്കി ഡാമിനായി 1983ൽ രൂപീകരിച്ച റൂൾ കർവ് പ്രളയമുണ്ടാകുന്നതു വരെ പുനരവലോകനം ചെയ്തില്ല.

തിരുവനന്തപുരം : കേരളത്തിൽ 2018 ലുണ്ടായ പ്രളയം തടയുന്നതിൽ സംസ്ഥാന സർക്കാരിനു വീഴ്ച പറ്റിയെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട്. വെള്ളപ്പൊക്ക സാധ്യതാ മേഖലകളെക്കുറിച്ചു സൂക്ഷ്മ വിവരങ്ങളടങ്ങിയ ഫ്ലഡ് ഹസാഡ് മാപ്പ് ഇപ്പോഴും ലഭ്യമല്ല. പ്രളയസമയത്ത് ഇടമലയാർ ഡാമിന് ജലനിരപ്പ് നിയന്ത്രിക്കാനുള്ള റൂൾ കർവ് (ജലനിരപ്പ് മാർഗരേഖ) ഉണ്ടായിരുന്നില്ല. ഇടുക്കി ഡാമിനായി 1983ൽ രൂപീകരിച്ച റൂൾ കർവ് പ്രളയമുണ്ടാകുന്നതു വരെ പുനരവലോകനം ചെയ്തില്ല.

32 മഴമാപിനികൾ വേണ്ടിയിരുന്ന പെരിയാർ നദീ തടത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ 6 മഴ മാപിനികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാലാവസ്ഥാ അപകടങ്ങളുമായി ബന്ധപ്പെട്ട് മുന്നറിയിപ്പും പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വവും നൽകാനുള്ള സംസ്ഥാന എമർജൻസി ഓപ്പറേഷൻസ് സെന്ററിനെ ഇപ്പോഴും പൂർണമായി ആശ്രയിക്കാനായിട്ടില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തി.

ഡാമുകൾ കൈകാര്യം ചെയ്തതിലെ വീഴ്ചയാണ് പ്രളയം രൂക്ഷമാകാൻ കാരണമെന്ന് പ്രതിപക്ഷം ഉൾപ്പെടെയുള്ളവർ ഉയർത്തിയ ആരോപണങ്ങൾ ശരിവയ്ക്കുന്ന കണ്ടെത്തലാണ് സിഎജി റിപ്പോർട്ടിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button