Latest NewsNewsInternational

മൂന്നാം ലോകമഹായുദ്ധം ഉടൻ, പാകിസ്ഥാൻ ലോകശക്തികളുടെ കീഴിലാകും: പാക് രാഷ്ട്രീയ നേതാവ് ഫൈസൽ റാസ അബീദി

ഇസ്ലാമാബാദ്: മൂന്നാം ലോകമഹായുദ്ധം ഉടൻ തുടങ്ങുമെന്ന് മുൻ പാക് സെനറ്ററും പാക് രാഷ്‌ട്രീയ നേതാവുമായ ഫൈസൽ റാസ അബീദി. ഇറാനെതിരായ ആക്രമണത്തിന് മുമ്പ് രണ്ട് മാസത്തിനുള്ളിൽ ലോകശക്തികൾ പാകിസ്ഥാൻ പിടിച്ചെടുക്കുമെന്നും അബീദി പറഞ്ഞു. ലോകത്തെ ഇന്ധനപ്രതിസന്ധി മറ്റൊരു ലോകയുദ്ധത്തിലേക്കു നയിക്കുമോ എന്ന വിഷയത്തിൽ ലൈവ് ന്യൂസ് ചാനൽ നടത്തിയ ചർച്ചയിലാണ് റാസ അബീദി ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്ത 60 ദിവസത്തിനുള്ളിൽ പാകിസ്ഥാനിൽ മൂന്നാം ലോകയുദ്ധം തുടങ്ങുമെന്നും യുദ്ധസമയത്ത് രക്ഷപ്പെടാനായി വീടിനു താഴെ ബങ്കറുകളുണ്ടാക്കാൻ തുടങ്ങാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഒരു രഹസ്യ സന്ദേശം ഡീക്കോഡ് ചെയ്താണ് താൻ ഈ പ്രവചനം നടത്തുന്നതെന്നും അബീദി പറഞ്ഞു. ലോകം മുഴുവൻ നിയന്ത്രിക്കുന്നത് ഒരു വ്യക്തിയാണെന്നും തന്റെ വീഡിയോ പരമ്പരയിലൂടെ അയാളാരാണെന്ന് തെളിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാനും ചൈനയും ഒന്നിക്കുന്നു, ഏറ്റവും വലുതും അത്യാധുനികവുമായ യുദ്ധക്കപ്പല്‍ പാകിസ്ഥാന് നല്‍കി ചൈന

കൊറോണ വൈറസും ഇന്ധനങ്ങളും തമ്മിൽ ബന്ധമുണ്ടെന്നും ലോക്ക്ഡൗൺ ഒരു അവസരമായി ഉപയോഗിച്ച്, ഇന്ധന വില കുറച്ച ലോകശക്തികൾ അടുത്ത 100 വർഷത്തേക്ക് ഇന്ധനം സംഭരിക്കുകയും ചെയ്തുവെന്നും അബീദി പറയുന്നു. ഇപ്പോൾ ഡോളർ വിനിമയം നിയന്ത്രിക്കുന്ന ആളുകളാണ് എണ്ണ വിലയും നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button