വാഴ്സാ: ആഫ്രിക്കയിൽ നിന്നും പശ്ചിമേഷ്യയിൽ നിന്നുമുള്ള അഭയാർത്ഥികളെ പോളണ്ട് സൈനികർ തടഞ്ഞതിനെ തുടർന്ന് പോളണ്ട്- ബെലാറസ് അതിർത്തിയിൽ സംഘർഷം. ബെലാറസ് വഴി പോളണ്ടിലേക്കും അതുവഴി യുകെയിലേക്കും കുടിയേറാനെത്തിയ നാലായിരത്തോളം അഭയാർത്ഥികളെയാണ് തടഞ്ഞത്. നിലവിൽ ഇവർ അതിർത്തിയിൽ കുടുങ്ങി കിടക്കുകയാണ്.
Also Read:ആഗോള വിദ്യാഭ്യാസ സൂചിക: യു എ ഇയെ ഒന്നാമത് എത്തിച്ചത് ഈ ഘടകങ്ങൾ
കൊടും തണുപ്പിനെ അതിജീവിക്കാനുള്ള സംവിധാനങ്ങൾ ഒന്നുമില്ലാതെ അതിർത്തിയോട് ചേർന്നുള്ള ഒരു ചെറിയ ഗ്രാമത്തിൽ കഴിയുന്ന അഭയാർഥികളുടെ അവസ്ഥ അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ യൂറോപ്പിലേക്ക് കുടിയേറാൻ മാസങ്ങളായി ബെലാറസ് സർക്കാർ അഭയാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് പോളണ്ടിന്റെ ആരോപണം. നിലവിൽ കുടിയേറ്റം തടയുന്നതിനായി പോളണ്ട് അതിർത്തിയിൽ മുള്ളുവേലി സ്ഥാപിച്ച് സൈന്യം കാവൽ നിൽക്കുകയാണ്.
സാഹചര്യം ഇതേ രീതിയിൽ തുടരുകയാണെങ്കിൽ അതിർത്തിയിൽ സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിക്കുമെന്നും പോളണ്ട് മുന്നറിയിപ്പ് നൽകുന്നു.
Post Your Comments