
ബാലരാമപുരം: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ബാലരാമപുരം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ നാശനഷ്ടമുണ്ടായി. ബാലരാമപുരം നെല്ലിവിള വള്ളച്ചല്‍വിളാകത്ത് നിശാന്തിന്റെ വീട് തകര്‍ന്നു. നിര്‍ദ്ധന കുടുംബത്തിന്റെ ഷീറ്റ് മേഞ്ഞ മണ്‍കട്ടയില്‍ തീര്‍ത്ത വീടിന്റെ ഒരു ഭാഗം മഴയത്ത് ഇടിഞ്ഞു വീഴുകയായിരുന്നു.
ഐത്തിയൂര്‍ സ്വദേശി രാജേഷ്, താന്നിമൂട് സരസ്വതി വിലാസത്തില്‍ രമ, രാമപുരം വടക്കേതട്ട് വീട്ടില്‍ ഗോമതി എന്നിവരുടെ കിണറുകള്‍ ഇടിഞ്ഞു താഴ്ന്നു. നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനന്‍ സന്ദര്‍ശിച്ചു.
Post Your Comments