മലപ്പുറം : മലപ്പുറം കള്ളക്കടത്ത് കേന്ദ്രമാകുന്നതായി സംശയം. ചൊവ്വാഴ്ച തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കോടിയിലധികം വിലമതിക്കുന്ന വിദേശ നിര്‍മ്മിത സിഗരറ്റുകളാണ് പിടികൂടിയത്. വിപണിയില്‍ ഒരു കോടി അഞ്ചു ലക്ഷം രൂപ വിലവരുന്ന 35,000 പാക്കറ്റ് വിദേശ നിര്‍മ്മിത സിഗരറ്റുകളാണ് പിടിച്ചെടുത്തിരിക്കുന്നത്. പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗമാണ് സിഗരറ്റ് പിടികൂടിയത്.
വിദേശത്തു നിന്നും അനധികൃതമായി കടത്തികൊണ്ടു വന്നതാണ് ഇവ. ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളിലും ഗള്‍ഫ് ബസാറുകളിലും വില്‍പ്പന നടത്തുന്നതിനായാണ് സിഗരറ്റുകള്‍ കടത്തുന്നത്. പിടിച്ചെടുത്ത വിദേശ നിര്‍മ്മിത സിഗരറ്റുകള്‍ മലപ്പുറം കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറി.
ഡല്‍ഹിയില്‍ നിന്നും വരുന്ന ട്രെയിനുകളില്‍ കേരളത്തിനകത്തും പുറത്തുമുള്ള സ്റ്റേഷനിലേക്ക് ബുക്ക് ചെയ്യുകയും അവിടെ നിന്ന് റീ ബുക്ക് ചെയ്ത് പാസഞ്ചര്‍ ട്രെയിനുകളില്‍ ആവശ്യ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതുമാണ് സംഘങ്ങളുടെ രീതി.
Post Your Comments