ചിലര്‍ക്ക് മിക്കപ്പോഴും കൈ വേദനയുണ്ടാകാറുണ്ട്. അത്തരത്തില്‍ കൈയിലെ വേദനയ്ക്കുളള പ്രധാന കാരണമാണ് കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം. മീഡിയൻ നേർവ് എന്ന ഞരമ്പ് മണിബന്ധത്തിൽ ട്രാൻസ്വേഴ്സ് കാർപൽ ലിഗമെന്റിന്റെ അടിയിൽ ഞെരിയുമ്പോൾ ആണ് ഇങ്ങനെ വേദന വരുന്നത്.
ഈ സമയത്ത് കൈയിൽ ഷോക്കും മരവിപ്പും അനുഭവപ്പെടുന്നു. പ്രത്യേകിച്ച് ഉറക്കത്തിനിടയിൽ കൈയ്ക്ക് വേദനയും മരവിപ്പും അനുഭവപ്പെടാം. കൈയിലെ വിരലുകളിലാണ് സാധാരണ വേദന ഉണ്ടാകുന്നത്. കമ്പ്യൂട്ടർ കീബോർഡും മൗസും ഏറെനേരം ഉപയോഗിക്കേണ്ടി വരുന്നവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.
Read Also : ലോകത്തിലെ ഏറ്റവും വലിയ വിവരദോഷികൾ സംഘപരിവാറാണെന്ന് ആയിരുന്നു കരുതിയത്, അത് യൂത്ത് കോൺഗ്രസാണ്: എസ്. സുദീപ്
തൈറോയിഡ് ഹോർമോൺ കുറവ്, ഗർഭിണി ആകുമ്പോൾ ഒക്കെ ഇത് കൂടുതലായി ഉണ്ടാകും. സൂഷ്മപരിശോധനയിലൂടെ രോഗം കണ്ടുപിടിക്കാം. തുടക്കത്തിലെ ചികിത്സ ആരംഭിച്ചാല്‍ രോഗം ഭേദമാകും. അതിനാല്‍ കൈയിലെ ചെറിയ വേദന പോലും നിസാരമായി കാണരുത്. മരുന്നുകളിലൂടെ ചികിത്സ ഫലിച്ചില്ലെങ്കില്‍ ശസ്ത്രക്രിയയിലൂടെ മാറ്റാം.
Post Your Comments