Latest NewsNewsIndia

ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പ് : 112 സീറ്റുകളിൽ ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

അഗർത്തല : ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പിൽ 112 സീറ്റുകളിൽ എതിരാളികളില്ലാതെ വിജയിച്ച് ബിജെപി. ആകെയുള്ള 334 സീറ്റുകളിൽ 112 ഇടത്തും ഭരണകക്ഷിയായ ബിജെപി ജയിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ അറിയിച്ചു.

സൂക്ഷ്മ പരിശോധനയ്‌ക്ക് ശേഷം തിങ്കളാഴ്‌ച്ചയായിരുന്നു നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം.പ്രതിപക്ഷമായ സിപിഎമ്മിന്റെ 15 സ്ഥാനാർത്ഥികളും, തൃണമൂൽ കോൺഗ്രസിന്റെ നാല് സ്ഥാനാർത്ഥികളും കോൺഗ്രസിന്റെ എട്ട്, എഐഎഫ്ബിയുടെ രണ്ട്, ഏഴ് സ്വതന്ത്രസ്ഥാനാർത്ഥികൾ ഉൾപ്പെടെ 36 പേർ തിങ്കളാഴ്‌ച്ച നാമനിർദ്ദേശ പത്രിക പിൻവലിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. 222 സീറ്റുകളിലേക്ക് 785 സ്ഥാനാർത്ഥികളാണ് ഇനി മത്സരിക്കുന്നത്. നവംബർ 25നാണ് തെരഞ്ഞെടുപ്പ്.

Read Also  :  മുല്ലപ്പെരിയാർ വിഷയത്തിൽ പാർട്ടിയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്, സെക്രട്ടറി ആക്കാനുള്ള താല്പര്യത്തിന് നന്ദി: കൊടിയേരി

ത്രിപുരയിൽ ബിജെപി അധികാരത്തിലേറിയതിന് ശേഷം നടക്കുന്ന ആദ്യത്തെ തദ്ദേശ തെരഞ്ഞെടുപ്പാണിത്.നവംബർ 28-നാണ് ഫലപ്രഖ്യാപനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button