തിരുവനന്തപുരം: സംസ്ഥാനത്ത് മിനിമം ബസ് ചാർജ് പത്തുരൂപ ആക്കിയേക്കും.
ഈ വിഷയത്തിൽ നവംബർ 18 നകം തീരുമാനമുണ്ടാകുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. വിദ്യാർത്ഥികളുടെ യാത്രാ നിരക്കും വർദ്ധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ഈ വിഷയത്തിൽ വിശദമായ കൂടിയാലോചനകൾക്ക് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ.
Also Read : മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്
പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും 12 രൂപ ആക്കുക, കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസയിൽ നിന്നും ഒരു രൂപ ആക്കി വർദ്ധിപ്പിക്കുക, കൊവിഡ് കാലം അവസാനിക്കുന്നതു വരെ ബസുകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക എന്നിവയൊക്കെയായിരുന്നു ബസുടമകളുടെ ആവശ്യം. മന്ത്രിയുമായി ഇന്നലെ രാത്രി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സമരം പിൻവലിക്കാൻ ബസുടമകൾ തയ്യാറായത്.
Post Your Comments