KannurNattuvarthaKeralaNews

പെ​​ൺ​​കു​​ട്ടി​​ക​​ളോ​​ട് സം​​സാ​​രി​​ച്ചു: പണം ചോദിച്ച് ക്രൂരമർദ്ദനം, വിദ്യാർത്ഥിയെ റാഗിങ് ചെയ്ത 6 പേർ പിടിയിൽ

രണ്ടാം വർഷ ഇക്കണോമിക്സ് ബിരുദ വിദ്യാർഥി അൻഷാദാണ് റാ​ഗിങിനിരയായത്

കണ്ണൂർ: നെഹർ കോളജിലെ റാ​ഗിങ്ങുമായി ബന്ധപ്പെട്ട് ആറു സീനിയർ വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോളജിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് സീനിയർ വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തത്.

പൊലീസ് വിശദമായി ഇവരെ ചോദ്യം ചെയ്തുവരികയാണ്. രണ്ടാം വർഷ ഇക്കണോമിക്സ് ബിരുദ വിദ്യാർഥി അൻഷാദാണ് റാ​ഗിങിനിരയായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

Read Also: ആ​ദി​വാ​സി യു​വാ​വി​നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു : വനംവ​കു​പ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

പെ​​ൺ​​കു​​ട്ടി​​ക​​ളോ​​ട് സം​​സാ​​രി​​ച്ച​​തിന്റെ പേ​​രി​​ലും പ​​ണം ചോ​​ദി​​ച്ചു​​മാ​​ണ് സീ​​നി​​യ​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ മ​​ർ​​ദി​​ച്ച​​തെന്ന് അ​​ൻ​​ഷാ​​ദ് പ​​റ​​ഞ്ഞു. ശുചിമുറിയിൽ വെച്ചാണ് സീനിയർ വിദ്യാർഥികൾ അൻഷാദിനെ റാ​ഗിങ് ചെയ്തത്. കൂടാതെ വിദ്യാർഥിയെ ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button