കുമളി: സ്കൂൾ പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിൽ പല ബസ് ജീവനക്കാരും വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകാതെ അമിത തുക ഈടാക്കുന്നതായി പരാതി. ഇറങ്ങേണ്ട സ്ഥലത്ത് പലപ്പോഴും ബസ് നിറുത്താതെയും പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികളെ വലയ്ക്കുന്നതായും പരാതിയുണ്ട്.
എസ്.ടി നൽകാനാകില്ലെന്ന് പറഞ്ഞ് ചില ബസ് ജീവനക്കാർ നിർബന്ധപൂർവം ഫുൾ ടിക്കറ്റ് വാങ്ങും. പ്രതികരിച്ചാൽ മറ്റുള്ളവരുടെ മുന്നിൽ കുട്ടികളെ പരിഹസിക്കും. കൊവിഡ് മൂലമുള്ള ദുരിതത്തിനിടെ പല രക്ഷിതാക്കളും വളരെ ബുദ്ധിമുട്ടിയാണ് കുട്ടികളെ സ്കൂളിലയക്കുന്നത്. ഈ സാഹചര്യത്തിൽ ബസ് ജീവനക്കാരുടെ നിലപാടിനെതിരെ ബന്ധപ്പെട്ട അധികാരികൾ പരിശോധന നടത്തണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെടുന്നു.
Read Also: സ്കൂട്ടർ ബസ്സിലിടിച്ച് അച്ഛനും അഞ്ചുവയസ്സുള്ള മകനും ദാരുണാന്ത്യം : ഭാര്യയുടെ നില ഗുരുതരം
അതേസമയം മിക്ക ബസ് ജീവനക്കാരും എസ്.ടി ടിക്കറ്റ് വാങ്ങാതെ കുട്ടികളെ യാത്ര അനുവദിക്കുന്നുണ്ട്. ലോക്ക് ഡൗൺ മൂലം ഓടാതെ കിടന്ന ബസുകൾ വലിയ നഷ്ടം സഹിച്ചാണ് ഇപ്പോൾ നിരത്തിൽ ഇറങ്ങിയിരിക്കുന്നത്. അതിനാൽ എസ്.ടി നൽകുക എന്നത് പ്രായോഗികമല്ലെന്നാണ് ബസുടമകളുടെ വാദം. കൊവിഡിനെ തുടർന്ന് യാത്രക്കാരിലുണ്ടായ കുറവും മേഖലയ്ക്ക് കനത്ത തിരിച്ചടിയുണ്ടാക്കിയിട്ടുണ്ടെന്നാണ് ഇവർ പറയുന്നത്.
Post Your Comments