
കല്‍പറ്റ: കേരളത്തിലെ മാവോയിസ്റ്റ് ഗറില്ലാ സേനയുടെ തലവനും വനിതാ കൂട്ടാളിയും പിടിയില്‍. സിപിഐ (മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റിയംഗവും പശ്ചിമഘട്ട സ്പെഷല്‍ സോണല്‍ കമ്മിറ്റി സെക്രട്ടറിയുമായ കൃഷ്ണമൂര്‍ത്തി, കബനീദളത്തിലെ കേഡറായ സാവിത്രി എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ സുൽത്താൻ ബത്തേരിയിൽ വെച്ച് ഭീകര വിരുദ്ധ സേനയുയാണ് (എടിഎസ്) ഇരുവരെയും അറസ്റ്റ് ചെയ്തത്.
പശ്ചിമഘട്ട സോണല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന കുപ്പു ദേവരാജ് ഉള്‍പ്പെടെ 8 പേര്‍ കൊല്ലപ്പെട്ടതിനു ശേഷം കൃഷ്ണമൂര്‍ത്തിക്കായിരുന്നു കേരളം ഉള്‍പ്പെടുന്ന പശ്ചിമഘട്ട മേഖലയുടെ ചുമതല.
ദുബായ് എക്‌സ്‌പോ, കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രം യാത്രാനുമതി നിഷേധിച്ചതായി ആരോപണം
ദിവസങ്ങൾക്ക് മുമ്പ് സമാനരീതിയിൽ കണ്ണൂരിൽ ഒളിവിൽ കഴിയുകയായിരുന്ന മാവോയിസ്റ്റ് ഭീകരൻ പിടിയിലായിരുന്നു. മുരുകൻ എന്ന ഗൗതം ആണ് പാപ്പിനിശ്ശേരിയിൽ വാഹന പരിശോധനയ്‌ക്കിടെ പിടിയിലായത്.
Post Your Comments