ബെയ്ജിങ്: ‘അഫ്ഗാനിസ്ഥാൻ സുരക്ഷ’ സംബന്ധിച്ച് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബഹുരാഷ്ട്ര ആശയവിനിമയത്തിൽനിന്ന് ചൈന പിന്മാറി. ‘ക്രമപ്പട്ടിക’യിലെ അസൗകര്യം മൂലമാണു പിന്മാറ്റമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ വിശദീകരണം നൽകി. ബുധനാഴ്ച നടക്കുന്ന യോഗത്തിൽ റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളും 5 മധ്യേഷ്യൻ രാജ്യങ്ങളുമാണ് പങ്കെടുക്കുക.
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം വർധിച്ചുവരുന്ന ഭീകരവാദം, ലഹരി ഉൽപന്നങ്ങളുടെ കടത്ത് തുടങ്ങിയ വിഷയങ്ങളിൽ നിലനിൽക്കുന്ന ഭീഷണിക്കെതിരെ സമാന സ്വഭാവത്തിലുള്ള നിലപാടുകൾ സ്വീകരിക്കാനാണ് യോഗത്തിലൂടെ ലക്ഷ്യമിടുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, തുർക്മെനിസ്ഥാൻ, ഉസ്ബെഖ്സ്ഥാൻ എന്നീ രാജ്യങ്ങളിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ പങ്കെടുക്കും.
Post Your Comments