KeralaLatest NewsNewsIndia

മുല്ലപ്പെരിയാറിൽ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്രം

ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിനെ പിൻതുണച്ച് കേന്ദ്രം. ബേബി ഡാം ബലപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് കത്തയച്ചു. കേന്ദ്ര ജല ജോയിന്റ് അതോറിറ്റിയാണ് കേരളത്തിന് കത്തയച്ചത്. അപ്രോച്ച് റോഡിൽ അറ്റകുറ്റപ്പണി നടത്തണമെന്നും കത്തിൽ നിർദേശമുണ്ട്. ബേബി ഡാം കൂടാതെ എർത്ത് ഡാമും ബലപ്പെടുത്തണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ്‌നാടിന്റെ ആവശ്യപ്രകാരമാണ് കേന്ദ്രം കത്തയച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button