Latest NewsNewsBeauty & StyleLife Style

മധുരത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും പഞ്ചസാര ഉപയോ​ഗിക്കാം

സൗന്ദര്യ സംരക്ഷണത്തിൽ പഞ്ചസാരയ്ക്ക് വലിയ സ്ഥാനമാണ് ഉള്ളത്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പഞ്ചസാര ചർമ്മ സംരക്ഷണത്തിനും ഉത്തമമാണ്. സൗന്ദര്യ സംരക്ഷണത്തിൽ പഞ്ചസാരയ്ക്ക് വലിയ സ്ഥാനമാണ് ഉള്ളത്.

ഒരു നുള്ള് പഞ്ചസാരയിലേക്ക് കുറച്ച്‌ ഒലീവ് എണ്ണയോ വെളിച്ചെണ്ണയോ ചേര്‍ത്ത് മിശ്രിതമാക്കിയതിന് ശേഷം മുഖത്ത് പുരട്ടാം. മുഖത്തെ ചെറുദ്വാരം അടയ്ക്കാന്‍ ഇങ്ങനെ ചെയ്യുന്നത് സഹായിക്കും.

ഒരു കപ്പ് പഞ്ചസാരയും ഒരു ടീസ്പൂണ്‍ ഓറഞ്ച്‌ നീരും ഒരു ടീസ്പൂണ്‍ ഒലീവ് എണ്ണയും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ച്‌ മുഖത്തും കഴുത്തിലും മസാജ് ചെയ്യുന്നത് ചര്‍മ്മത്തിലെ എണ്ണമയം കുറയ്ക്കാന്‍ സഹായിക്കും.

Read Also: കാലില്‍ ഞരമ്പുകള്‍ പിണഞ്ഞുകിടക്കുന്നുണ്ടോ? നിസാരമായി കാണല്ലേ, ജീവൻ വരെ നഷ്ടപ്പെട്ടേക്കാം

കാലുകളിലെ വിണ്ടുകീറല്‍ അകറ്റാനും പഞ്ചസാര സഹായകമാണ്. ഒരു ടീസ്പൂണ്‍ പഞ്ചസാരയും കുറച്ച്‌ ഒലീവ് എണ്ണയും മിശ്രിതമാക്കി വിണ്ടുകീറലുള്ള ഭാഗത്ത് നന്നായി പുരട്ടുക. പത്ത് മിനിറ്റിനു ശേഷം കഴുകി കളഞ്ഞാല്‍ കാല്‍പാദം മൃദുലമാകും.

ചൂട് ചായ കുടിക്കുമ്പോള്‍ നാവ് ചെറുതായി പൊള്ളുകയോ, എരിയുകയോ ചെയ്താല്‍ ഒരു നുള്ള് പഞ്ചസാര വായില്‍ ഇടുന്നത് നല്ലതാണ്. ഇത് പെട്ടെന്ന് വേദന മാറ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button